സമന്വയ എഡ്യൂക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗ് സോമഷെട്ടിഹള്ളി സ്ഥാനീയ സമിതിയുടെ പൊതുയോത്തിൽ സമന്വയ ദാസറഹള്ളി ഭാഗ് രക്ഷാധികാരി ചന്ദ്രശേഖരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി റിജു സ്വാഗതം പറഞ്ഞു. യോഗത്തിൽ വിവേകാനന്ദ യുവജന സമിതി എന്ന പേരിൽ പുതിയ യൂത്ത് വിംഗ് രൂപീകരിച്ചു.
യൂത്ത് വിംഗ് ഭാരവാഹികളെ ദാസറഹള്ളി ഭാഗ് വൈസ് പ്രസിഡണ്ട് റെനീഷ് പൊതുവാൾ പ്രഖ്യാപിച്ചു. അവിൻ ശശിധരൻ(പ്രസിഡണ്ട്), നിഹാരിക(സെക്രട്ടറി), വിനീത് മഞ്ജുനാഥ്(വൈസ് പ്രസിഡണ്ട്), ശ്രേയൽ സതിഷ് (ജോ.സെക്രട്ടറി), മേഹുൽ(ട്രഷറർ), ബ്രിന്ദ മുരളി(ജോ. ട്രഷറർ), അമോഘ് ശ്രീകാന്ത്(ഓർഗാനൈസിംഗ് സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ.
ഓർഗനൈസിംഗ് സെക്രട്ടറി വിനോദ് കുമാർ, ദാസറഹള്ളി ഭാഗ് സെക്രട്ടറി പ്രശോഭ് എന്നിവർ സംസാരിച്ചു. സമന്വയ ബാംഗ്ലൂർ ബാലഗോകുലം മുൻ പ്രസിഡണ്ട് ഡോ.സുരേഷ് ജി അവതരിപ്പിച്ച പാരെൻ്റിങ് സെഷൻ മാതാപിതാക്കൾക്കും വളരെ ഉപയോഗപ്രദമായി. ദാസറഹള്ളി ഭാഗ് മാതൃ സമിതി സെക്രട്ടറി ഇന്ദു ശ്രീകാന്ത് നന്ദി അറിയിച്ചു.