തെലങ്കാന മരുന്നുനിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 42 ആയി. പശമൈലാരാത്ത് നടന്ന സ്ഫോടനത്തെ തുടർന്ന്അ വശിഷ്ടങ്ങൾക്കിടയിൽപ്പെട്ടവരുടെ മൃതദേഹം കണ്ടെത്തിയതോടെയാണ് മരണസംഖ്യ 42 ആയി ഉയർന്നത്. 30 ഓളം പേര്‍ക്ക് സ്ഫോടനത്തിൽ പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയാണ് സിഗാച്ചി ഫാര്‍മ കമ്പനിയിലെ റിയാക്ടറില്‍ സ്‌ഫോടനം നടന്നത്. രാസപ്രവര്‍ത്തനമാണ് സ്‌ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രഥമികവിവരമെന്ന് ആരോഗ്യമന്ത്രി ദാമോദര രാജ നരസിംഹ പറഞ്ഞു. സംഭവസമയത്ത് ഫാക്ടറിയില്‍ 150 പേരുണ്ടായിരുന്നെന്നും ഇതില്‍ 90 പേര്‍ സ്‌ഫോടനം നടന്ന ഇടത്തായിരുന്നുവെന്നും ഐജി വി. സത്യനാരായണ പറഞ്ഞു.

Related Posts