വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ്റെ രക്തസമ്മർദവും വൃക്കകളുടെ പ്രവർത്തനവും മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും സാധാരണനിലയിലായിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിഎസിൻ്റെ ആരോഗ്യനില ഇന്നു രാവിലെ 11ന് മെഡിക്കൽ ബോർഡ് ചേർന്ന് വിലയിരുത്തിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വി.എസ്. അച്യുതാനന്ദനെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

Related Posts