‘കിരാത’ നായി മോഹൻലാൽ ചിത്രം ‘കണ്ണപ്പ’ വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്തും. മോഹൻ ലാലിനെ കൂടാതെ പ്രഭാസ്, അക്ഷയ് കുമാർ, മോഹൻബാബു, വിഷ്‌ മഞ്ചു, കാജൽ അഗർവാൾ തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ‘കണ്ണപ്പ’ ലോകവ്യാപകമായി റിലീസാകുന്നു. ആശിർവാദ് സിനിമാസ് കേരളത്തിൽ 230-ൽപ്പരം തീയേറ്ററുകളിലാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. മുകേഷ് കുമാർ സിങ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

മോഹൻലാൽ ‘കണ്ണപ്പ’യിൽ അവതരിപ്പിക്കുന്നത് ‘കിരാത’ എന്ന കഥാപാത്രത്തെയാണ്. ‘രുദ്ര’എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയിൽ വരുന്നത്. മോഹൻ ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എൻ്റർടെയ്ൻമെൻ്റ്സ് എന്നീ ബാനറുകളിലാണ് ചിത്രം നിർമിക്കുന്നത്. വിഷ്‌ണു മഞ്ചു, മോഹൻ ബാബു, മുകേഷ് കുമാർ സിങ് എന്നിവർ ചേർന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിൽ ചിത്രം വെള്ളിയാഴ്‌ച വേൾഡ് വൈഡ് റിലീസായെത്തും.

Related Posts