കടം വാങ്ങിയ 13 ലക്ഷം രൂപ തിരിച്ചു കൊടുക്കാതിരിക്കാൻ അധ്യാപികയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ച കേസിൽ 27 വയസ്സുകാരൻ അമർ അറസ്‌റ്റിൽ. ബീദറിൽ അധ്യാപികയായ ജ്യോതിയാണു(57) കൊല്ലപ്പെട്ടത്.
പണം തിരിച്ചു നൽകിയില്ലെങ്കിൽ പൊലീസിനെ അറിയിക്കുമെന്നു ജ്യോതി പറഞ്ഞതിനെ തുടർന്നാണു ക്രൂരകൃത്യം ജ്യോതിയുടെ വീട്ടിലെത്തി കണ്ണിൽ മുളകുപൊടി വിതറിയ ശേഷം വെട്ടിക്കൊലപ്പെടുത്തുക യായിരുന്നു. തുടർന്ന് മൃതദേഹം കത്തിച്ച് റോഡിലുപേക്ഷിച്ചു.