കൈരളി നിലയം സെൻട്രൽ സ്കൂൾ വാർഷികദിനം 2025 ആഘോഷിച്ചു
കൈരളി നിലയം സെൻട്രൽ സ്കൂൾ വാർഷിക ദിനം 2025 (യൂഫോറിയ 2025) ബാംഗ്ലൂരിലെ വിമാനപുരത്തുള്ള കൈരളി കലാസമിതി ഓഡിറ്റോറിയത്തിൽ നടന്നു. HAL ബാംഗ്ലൂർ കോംപ്ലക്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ എസ്.ജയകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. കൈരളി കലാസമിതി പ്രസിഡണ്ട് സുധാകരൻ രാമന്തളി അധ്യക്ഷത വഹിച്ചു. കൈരളി കലാസമിതി ജനറൽ സെക്രട്ടറി പി.കെ.സുധീഷ് സ്കൂളിൻ്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിച്ചു. ട്രഷർ വി എം രാജീവ് ചടങ്ങിൽ ആശംസകൾ നേർന്നു.സീനിയർ അക്കാദമിക് കോർഡിനേറ്റർ ദീപ എൻ സ്വാഗതം
സൗജന്യ ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് നാളെ
ആർട്ടിലസ് എച്ച് എസ് ആർ, റോട്ടറി ക്ലബ് ബാംഗ്ലൂർ എന്നിവരുമായി സഹകരിച്ചു ആനന്ദ്നഗർ റെസിഡന്റ്‌സ് വെൽഫെയർ അസ്സോസിയേൻ സൗജന്യ ‘ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിംഗ് ക്യാമ്പ്’ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണി മുതൽ 2 മണി വരെയാണ് ക്യാമ്പ്. ആനന്ദ് നഗർ എസ് ബി എം കോളനിയിലെ ആനന്ദ് നഗർ പാർക്കിൽ വച്ചാണ് ക്യാമ്പ് നടക്കുക.കൂടുതൽ വിവരങ്ങൾക്ക് 90365 72300, 99723 58648, 88849 01243
നിരവധി കന്നുകാലികളെ കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി
ജനവാസ മേഖലയിൽ വന്ന് നിരവധി കന്നുകാലികളെ കൊന്ന കടുവ വനംവകുപ്പ് സ്ഥാപിച്ച കൂട്ടിൽ കുടുങ്ങി. നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ താലൂക്ക് ദേവർഷോല പഞ്ചായത്ത് കൊട്ടായി മട്ടം ഭാഗത്ത് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. ഏകദേശം മൂന്നു വയസ് പ്രായമുള്ള ആൺകടുവയാണ് കുടുങ്ങിയത്. ഇന്നലെ രാത്രിയിൽ കുടുങ്ങിയ കടുവയെ വനംവകുപ്പ് ഇന്ന് മുതുമല ഉൾവനത്തിൽ തുറന്നുവിട്ടു. 25-ലധികം കന്നുകാലികളെയാണ് കടുവ പിടികൂടിയത്. കടുവ കുടുങ്ങിയതോടെ നാട്ടുകാർ ഏറെ ആശ്വാസത്തിലാണ്.
ഡിറ്റ് വാ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ അടിയന്തരാവസ്ഥ
ശ്രീലങ്കയിൽ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഡിസംബർ 4 വരെ ആരോഗ്യ അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ ചേർന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഡോക്ടർമാരുടെ ട്രേഡ് യൂണിയൻ ദിസനായകെയ്ക്ക് അയച്ച കത്തിൽ അടിയന്തരാവസ്ഥ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. മരണസംഖ്യ നൂറ് കടന്നതായാണ് റിപ്പോർട്ടുകൾ. 700 ലധികം വീടുകൾ തകർന്നതായാണ് കണക്കുകൾ. ശ്രീലങ്കയിൽ ഡിസംബർ 16 വരെ സ്‌കൂളുകൾ അടച്ചിടും. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നടപടി സഹായകമാകുമെന്നാണ് കരുതുന്നത്. കെലനി നദിയിൽ
എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19 വയസുകാരൻ അറസ്റ്റിൽ
ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എട്ടാം ക്ലാസ് വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, 19 വയസുകാരൻ അറസ്റ്റിൽ. ചിതറ മാടങ്കാവ് ലാവണ്യ വിലാസത്തിൽ മനു (19) ആണ് പോക്സോ കേസിൽ അറസ്റ്റിലായത്. വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് എത്തി പീഡിപ്പിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാം വഴി ഇയാൾ പെൺകുട്ടിയുമായി പരിചയത്തിലാകുകയായിരുന്നു. പെൺകുട്ടിയെ നിരന്തരം ശല്യം ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പീഡനവിവരം അറിയുന്നത്. യുവാവിനെ
രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യഹർജി ഡിസംബർ മൂന്നിന് പരിഗണിക്കും
പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻകൂർ ജാമ്യ ഹർജി ഡിസംബർ മൂന്ന് ബുധനാഴ്‌ച പരിഗണിക്കും. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്.ഇന്നലെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി യുവതിയുടെ രഹസ്യ മൊഴിയെടുത്തിരുന്നു.ബലാത്സംഗം, നിർബന്ധിത ഗർഭഛിദ്രം എന്നിവയടക്കമുള്ള കുറ്റങ്ങൾക്ക് കേസെടുത്ത് രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്. ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്നതടക്കം ഏഴ് വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസ് യുവനിരക്ക് തിരിച്ചടിയല്ല: ഷാഫി പറമ്പിൽ
രാഹുൽ മാങ്കൂട്ടത്തിൽ വിഷയം കോൺഗ്രസ് യുവനിരക്ക് തിരിച്ചടിയല്ലെന്നു ഷാഫി പറമ്പിൽ എംപി. വിഡി സതീശനുമായ ബന്ധത്തിൽ ഉലച്ചിലുണ്ടായോ എന്ന ചോദ്യത്തിന് അകൽച്ച ഉണ്ടായി എന്നത് വാർത്ത മാത്രമാണെന്നും ഷാഫി പറമ്പിൽ എംപി പറഞ്ഞു. കോൺഗ്രസ് കൃത്യമായ നിലപാട് രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിൽ സ്വീകരിച്ചുവെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു. രാഹുൽ യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ആയ വ്യക്തിയാണ്. വലിയ ജനാധിപത്യ പ്രക്രിയയിലൂടെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. രാഹുലും പാർട്ടിയും ഒരുമിച്ച് എടുത്ത തീരുമാനമാണ് ആരോപണം
മുഖ്യമന്ത്രിയുമായി ഡി.കെ.ശിവകുമാർ കൂടിക്കാഴ്ച നടത്തി
സിദ്ധരാമയ്യയുമായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെ സിദ്ധരാമയ്യയുടെ വസതിയിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. പ്രഭാതഭക്ഷണത്തിന് ശേഷം ഇരുവരും ഒരുമിച്ച് വാർത്താമാധ്യമങ്ങളെ കാണുകയും തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ ഇല്ലെന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് പറഞ്ഞു. ‘ഡി.കെ.എസ്. ഇന്ന് ഞങ്ങളുടെ വീട്ടിൽ വന്നു, എന്നെ അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് ക്ഷണിച്ചു, അത്രയേ ഉണ്ടായുള്ളൂ. ഞങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല, ഭാവിയിലും ഉണ്ടാകില്ല.’ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ‘തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രധാനമാണ്. ഞങ്ങൾ
തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ: തിരഞ്ഞെടുപ്പ് കമ്മീഷൻ
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒരാള്‍ക്ക് ഒരു വോട്ടറെ മാത്രമെ സഹായിക്കാൻ കഴിയൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടറുടെ ഇടതുവിരലിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടുന്നതിനൊപ്പം സഹായിയുടെ വലതു കൈയിലെ ചൂണ്ടുവിരലിലും മഷി പുരട്ടും. ഒരു വ്യക്തി ഒന്നില്‍ കൂടുതല്‍ പേർക്ക് വേണ്ടി വോട്ടുചെയ്യുന്നത് തടയാനാണിത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച് വിവിധ രാഷ്‌ട്രീയ പാർട്ടികളുമായി ചർച്ച നടത്തിയിരുന്നു. കെപിസിസി സെക്രട്ടറി എംകെ റഹ്മാൻ ചർച്ചയില്‍ ഉന്നയിച്ച ആവശ്യം അംഗീകരിച്ചാണ്
എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസൽ റഹ്‌മാന് കുത്തേറ്റു
എറണാകുളം ചേന്ദമംഗലത്തെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഫസൽ റഹ്‌മാന് കുത്തേറ്റു. വടക്കേക്കര സ്വദേശി മനോജാണ് കുത്തി പരിക്കേൽപ്പിച്ചത്.മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫസലും മനോജും തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. സിപിഎം ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ഫസൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഫസലിനെ കഴിഞ്ഞ ദിവസം പാര്‍ട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. വോട്ട് ചോദിച്ചുള്ള പ്രചാരണം നടത്തുന്നതിനിടെ മനോജും ഫസലവും തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫസലിനെതിരെ ആരോപണം ഉന്നയിച്ച്