ഛത്തീസ്ഗഢിലെ ബിജാപുരില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരേയാണ് മാവോവാദികളുടെ ആക്രമണത്തിൽ 9 ജവാന്മാർ വീരമൃത്യു വരിച്ചു. ബിജാപുരിലെ ബെദ്രേ-കുത്രു റോഡിലായിരുന്നു സംഭവം. മാവോവാദികള്‍ ഐ.ഇ.ഡി. സ്‌ഫോടനത്തിലൂടെ തകര്‍ത്തതായാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ശനിയാഴ്ച വൈകിട്ട് ഛത്തീസ്ഗഢിലെ ബസ്തര്‍ മേഖലയില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോവാദികളെ വധിച്ചിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് സുരക്ഷാ ഉദ്യോഗസ്ഥരുടെ വാഹനത്തിന് നേരേ മാവോവാദികളുടെ ആക്രമണമുണ്ടായത്. ഛത്തീസ്ഗഢ് പോലീസിന്റെ ഡിസ്ട്രിക്ട് റിസര്‍വ് ഗാര്‍ഡിലെ (ഡി.ആര്‍.ജി) ഇരുപതോളം അംഗങ്ങളാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് വിവരം.

Related Posts