ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന എ​ല്ലാ ക​പ്പ​ലു​ക​ളും ത​ട​യാ​ൻ യു​എ​സ് നാ​വി​ക​സേ​ന​യ്ക്ക് ഉ​ത്ത​ര​വ് ന​ൽ​കി അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ണ്ട് ഡോ​ണ​ൾ​ഡ് ട്രം​പ്. ഇ​റാ​ന് ടോ​ൾ ന​ൽ​കു​ന്ന ഒ​രു ക​പ്പ​ലി​നെ​യും അ​ന്താ​രാ​ഷ്ട്ര സ​മു​ദ്ര അ​തി​ർ​ത്തി​യി​ലൂ​ടെ ക​ട​ന്നു​പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ട്രം​പ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ ട്രൂ​ത്ത് സോ​ഷ്യ​ലി​ലൂ​ടെ വ്യ​ക്ത​മാ​ക്കി.

ക​ട​ലി​ടു​ക്കി​ൽ ഇ​റാ​ൻ സ്ഥാ​പി​ച്ചി​ട്ടു​ള്ള മൈ​നു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ നാ​വി​ക​സേ​ന ന​ട​പ​ടി ആ​രം​ഭി​ക്കു​മെ​ന്നും ഇ​റാ​ന്‍റെ ന​ട​പ​ടി ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ഭീ​ഷ​ണി​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related Posts