ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ സിആർപിഎഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം. ആക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേറ്റു.

കുൽഗാം ജില്ലയിലെ മിർ ബസാറിന് സമീപമുള്ള അഖ്റാനിലെ സിആർപിഎഫ് ക്യാമ്പിന് നേരെയാണ് ആക്രമണമുണ്ടായത്. ക്യാമ്പിന് നേരെ അക്രമികൾ വെടിയുതിർക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം.

പരിക്കേറ്റ സൈനികരെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റി.

ആക്രമണത്തിന് പിന്നാലെ സുരക്ഷാസേന പ്രദേശം വളയുകയും കൂടുതൽ സൈനികരെ സ്ഥലത്തെത്തിക്കുകയും ചെയ്തു. വനമേഖലയിലാണ് ക്യാമ്പ് സ്ഥിതി ചെയ്യുന്നത്.

ആക്രമണം നടത്തിയവരെ കണ്ടെത്തുന്നതിനായി സുരക്ഷാസേന വ്യാപകമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.

Related Posts