സുമധുര ഭാരത് മിഡ്നൈറ്റ് മാരത്തൺ ഡിസംബർ അഞ്ചിന് ബെംഗളൂരുവിൽ നടക്കും. വൈകിട്ട് അഞ്ചിന് വൈറ്റ്ഫീൽഡിലെ കെ.ടി.പി.ഒയിൽനിന്ന് മാരത്തൺ ഫ്ലാഗ് ഓഫ് ചെയ്യും.
ഫുൾ മാരത്തൺ, ഹാഫ് മാരത്തൺ, 10 കിലോമീറ്റർ, 5 കിലോമീറ്റർ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. വിവിധ വിഭാഗങ്ങളിലായി 12,000ത്തിലധികം പേർ പങ്കെടുക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.
മാരത്തണിൻ്റെ ലോഗോയും ഔദ്യോഗിക ടീ ഷർട്ടും മേജർ ജനറൽ ഭരത് മെഹ്താനി പ്രകാശനം ചെയ്തു. കായികക്ഷമതയും ആരോഗ്യബോധവും പ്രോത്സാഹിപ്പിക്കുന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.