ജമ്മു കശ്മീരിലെ സോപോരയില്‍ തീവ്രവാദികളുമായുള്ള ഏറ്റുട്ടലിനിടെ സൈനികന് വീരമൃത്യു. ഇന്നലെ രാത്രിയിൽ ആണ് ഭീകരരുമായുള്ള വെടിവയ്പിൽ സൈനികൻ വീരമൃത്യു വരിച്ചതെന്ന് സൈന്യം അറിയിച്ചു. ഇന്നലെ രാത്രിയോടെയാണ് ബാരാമുളള ജില്ലയിലെ സോപോരായില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചിരുന്നു. തീവ്രവാദികള്‍ ഒളിച്ചിരിക്കുന്ന സ്ഥലം തകര്‍ക്കുന്നതിനിടെ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. ഏറ്റമുട്ടലില്‍ ഗുരുതരമായി പരിക്കേറ്റ ജവാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു. പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചിട്ടുണ്ട്

Related Posts