മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ നടന്ന സി.പി.ഐ.എം–ഇടതുപക്ഷ പ്രതിഷേധത്തിനിടെ നേതാക്കളെയും പ്രവർത്തകരെയും കസ്റ്റഡിയിലെടുത്ത നടപടിക്കെതിരെ വിദ്യാഭ്യാസ-പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്ക്. കസ്റ്റഡിയിലുള്ളവരെ ഞായറാഴ്ചയ്ക്കകം വിട്ടയച്ചില്ലെങ്കിൽ താൻ സമരം ആരംഭിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധക്കാരുടെ മോചനം ആവശ്യപ്പെട്ട് നിരാഹാര സമരമോ പദയാത്രയോ നടത്താനാണ് ആലോചനയെന്നും എക്സിൽ പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് നീങ്ങുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയിരുന്നില്ലെന്നും വാങ്ചുക്ക് പ്രതികരിച്ചു.

Related Posts