അറ്റകുറ്റപ്പണികളും വൈദ്യുതി ലൈനുകളുടെ നവീകരണ പ്രവർത്തനങ്ങളും കണക്കിലെടുത്ത് നവംബർ 23 തിങ്കളാഴ്ച ബെംഗളൂരുവിലെ വിവിധ മേഖലകളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് റിപ്പോർട്ട്. ബെസ്കോമിൻ്റെ വിവിധ സബ്സ്റ്റേഷനുകൾക്ക് കീഴിലുള്ള 127ലധികം പ്രദേശങ്ങളെയാണ് നിയന്ത്രണം ബാധിച്ചേക്കുക. ചിലയിടങ്ങളിൽ രാവിലെ മുതൽ വൈകിട്ട് വരെ 10 മണിക്കൂറിലധികം വൈദ്യുതി മുടങ്ങാൻ സാധ്യതയുണ്ട്.
വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങളും സമയവും
- രാവിലെ 9 മുതൽ വൈകിട്ട് 7.30 വരെ – പോട്ടറി റോഡ് സബ്സ്റ്റേഷൻ പരിധി
മാരുതി സേവാനഗർ, ജയ്ഭാരത് നഗർ, ഫ്രേസർ ടൗൺ, കോക്സ് ടൗൺ, ബെൻസൺ ടൗൺ, റിച്ചാർഡ്സ് ടൗൺ, ഡേവിസ് റോഡ്, മോസ്ക് റോഡ്, ബയപ്പനഹള്ളി, നാഗേനപാളയ, ലിംഗരാജപുരം, ഹലസൂരു, ജീവൻഹള്ളി, ആർ.കെ. റോഡ്, കോൾസ് റോഡ്, ടാനറി റോഡ്, ഐ.ടി.സി. പരിസരങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടാൻ സാധ്യതയുണ്ട്.
- രാവിലെ 10 മുതൽ വൈകിട്ട് 4 വരെ – നന്ദിനി ലേഔട്ട് സബ്സ്റ്റേഷൻ പരിധി
സുബ്രഹ്മണ്യ നഗർ, മിൽക്ക് കോളനിയിലെ എ, ബി, സി, ഡി ബ്ലോക്കുകൾ, ഗായത്രി നഗർ, കൃഷ്ണാനന്ദ നഗർ, ആർ.എം.സി യാർഡ്, മറവൻപാളയ, യശ്വന്ത്പൂർ ഇൻഡസ്ട്രിയൽ ഏരിയ, ടെലിഫോൺ എക്സ്ചേഞ്ച് പരിസരം, ശങ്കർ നഗർ, ശ്രീകാന്തേശ്വര നഗർ, സോമേശ്വര നഗർ, എ.പി.എം.സി യാർഡ്, മഹാലക്ഷ്മി ലേഔട്ട്, ഗണേഷ് ബ്ലോക്ക്, ആഞ്ജനേയ ക്ഷേത്ര റോഡ്, സരസ്വതിപുരം, എ.ജി.ബി ലേഔട്ട്, പരിമള നഗർ, ശ്രീനിവാസ നഗർ, ജയമാരുതി നഗർ, രവി ലേഔട്ട്, സക്കമ്മ ലേഔട്ട്, ബി.എച്ച്.ഇ.എൽ ലേഔട്ട്, ജെ.എസ് നഗർ, ജെ.സി നഗർ, കുരുബരഹള്ളി തുടങ്ങിയ പ്രദേശങ്ങളെയാണ് ബാധിക്കുക.
ഇതിനുപുറമെ 60 അടി റോഡ്, ജെ.സി നഗറിലെ 9 മുതൽ 15 വരെയുള്ള മെയിൻ റോഡുകൾ, പി.ഡബ്ല്യു.ഡി ക്വാർട്ടേഴ്സ്, ഇ.ഡബ്ല്യു.എസ് ക്വാർട്ടേഴ്സ്, എ.എം.ആർ ക്വാർട്ടേഴ്സ്, രാജ്കുമാർ സമാധി റോഡ്, ഗെളെയര ബലഗ സർക്കിൾ, ശ്രീരാമ നഗർ, മുനേശ്വര ബ്ലോക്ക്, സത്യനാരായണ ലേഔട്ട്, മൈക്കോ ലേഔട്ട്, ഹാപ്പി ഹോംസ്, സത്വ പരിസരങ്ങൾ എന്നിവിടങ്ങളിലും വൈദ്യുതി മുടങ്ങാം.
- രാവിലെ 10 മുതൽ വൈകിട്ട് 5 വരെ – സാരക്കി, ആടുഗോഡി സബ്സ്റ്റേഷൻ പരിധി
ശാകാംബരി നഗർ, പൈപ്പ്ലൈൻ റോഡ്, രാഘവേന്ദ്ര സ്വാമി മഠത്തിന് സമീപമുള്ള പ്രദേശങ്ങൾ, ജെ.പി നഗർ ഒന്നാം ഘട്ടം, പുട്ടേനഹള്ളി, ജയനഗറിലെ 5, 7, 8 ബ്ലോക്കുകൾ, ഐ.ടി.ഐ ലേഔട്ട്, എസ്.ബി.ഐ കോളനി, ആർ.വി ഡെന്റൽ കോളേജ് പരിസരം, എൽ.ഐ.സി കോളനി, കെ.ആർ ലേഔട്ട്, വെങ്കടാദ്രി ലേഔട്ട്, ജി.പി നഗർ അഞ്ചാം, ആറാം ഘട്ടങ്ങൾ, ബന്നാർഘട്ട റോഡ്, ഡോളേഴ്സ് ലേഔട്ട്, കല്യാണി മാഗ്നം പരിസരങ്ങൾ എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സപ്പെടും.
ആടുഗോഡി ഭാഗത്ത് സലാർപുരിയ ടവർ, ബിഗ് ബസാർ, ആക്സെഞ്ചർ, കെ.എം.എഫ് ഗോഡൗൺ, നഞ്ചപ്പ ലേഔട്ട്, ന്യൂ മൈക്കോ റോഡ്, ചിക്കലക്ഷ്മി ലേഔട്ട്, മഹാലിംഗേശ്വര ബഡാവണെ, ബെംഗളൂരു ഡയറി, ഫോറം, രംഗദാസപ്പ ലേഔട്ട്, ലക്കസന്ദ്ര, വിൽസൺ ഗാർഡൻ, ചിന്നയ്യനപാളയ, ചന്ദ്രപ്പ നഗർ, നിംഹാൻസ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ലാൽജി നഗർ, ശാമണ്ണ ഗാർഡൻ, എൻ.ഡി.ആർ.ഐ, പൊലീസ് ക്വാർട്ടേഴ്സ് തുടങ്ങിയ പ്രദേശങ്ങളെയും വൈദ്യുതി നിയന്ത്രണം ബാധിച്ചേക്കും.