ഒരു മലയാളി ഉൾപ്പടെ ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി 1117 പേർ രാജ്യത്ത് തിരിച്ചെത്തിയെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ശനിയാഴ്ച രാത്രി 11.30ന് എത്തിയ വിമാനത്തിൽ 290 പേരുണ്ടായിരുന്നുവെന്നും ഇന്ന് രണ്ട് വിമാനങ്ങൾ കൂടി എത്തുമെന്നും അധികൃതർ പറഞ്ഞു.

ഇറാൻ-ഇസ്രയേൽ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇരു രാജ്യങ്ങളിലെയും ഇന്ത്യക്കാരെ സുരക്ഷിതരാക്കാനുള്ള ഓപ്പറേഷൻ സിന്ധു പുരോഗമിക്കുകയാണ്. ഇറാനിലെ എല്ലാ ഇന്ത്യാക്കാരെയും ഒഴിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കിയിട്ടുണ്ട്.

ടെലഗ്രാം വഴിയോ, ഹെൽപ്പ്ലൈൻ നമ്പരുകളിലോ ഇറാനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാർ ബന്ധപ്പെടണമെന്നും എംബസി നിർദേശിച്ചിട്ടുണ്ട്. അതേസമയം ഇറാനെതിരായ ആക്രമണത്തിൽ അമേരിക്കയും പങ്കുചേർന്നതോടെ പശ്ചിമേഷ്യയിലാകെ ആശങ്ക കനക്കുകയാണ്.

Related Posts