ബെംഗളൂരുവിലെ നോർക്ക റൂട്സ് ഓഫീസ് പൊതുഅവധി ദിനങ്ങളായ സെപ്റ്റംബർ 30, ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ തുറന്നു പ്രവർത്തിക്കും. കേരള സർക്കാർ നോർക്ക റൂട്ട്സ് മുഖേന നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിൽ അംഗത്വമെടുക്കുന്നതിന് പ്രവാസി മലയാളികൾക്ക് അവസരമൊരുക്കുന്നത്തിനായാണിത്. പുതിയ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിനും പഴയ കാർഡ് പുതുക്കുന്നതിനുമുള്ള സൗകര്യം ഓഫീസിൽ ഒരുക്കിയിട്ടുണ്ടെന്ന് നോർക്ക ഓഫീസർ റീസാ രഞ്ജിത്ത് അറിയിച്ചു.
രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് ശിവാജി നഗർ ഇൻഫന്ററി റോഡിൽ ജംപ്ലാസ ബിൽഡിങിലെ ഓഫീസിൻ്റെ പ്രവർത്തനസമയം.