ധാർവാഡിൽ യൂത്ത് കോൺഗ്രസ് നേതാവ് ഫൈറോസ് പത്താനെ (32) വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്തിയ കേസിൽ 3 പേർ പൊലീസ് കസ്റ്റഡിയിൽ. മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ധാർവാഡിലെ ഹാഷ്‌മിനഗറിലുള്ള വീടിനു പുറത്ത് ഫോണിൽ സംസാരിച്ച് ഇരിക്കുകയായിരുന്ന ഫൈറോസിനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു. വീട്ടിനുള്ളിലേക്ക് ഓടിക്കയറിയ ഫൈറോസിനെ പിന്തുടർന്നെത്തി, കുടുംബാംഗങ്ങളുടെ മുന്നിലിട്ട് ആയുധങ്ങൾ ഉപയോഗിച്ച് വെട്ടിക്കൊല്ലുകയായിരുന്നു.

Related Posts