മലയാളം മിഷൻ കർണാടക ചാപ്റ്ററിന് കീഴിൽ നടത്തുന്ന നീലക്കുറിഞ്ഞി ക്ലാസിൻ്റെ മാതൃക പരീക്ഷ നാളെ നടക്കും. ഉച്ചയ്ക്ക് രണ്ടു മണിമുതൽ രണ്ടിടങ്ങളിലായാണ് പരീക്ഷകൾ നടക്കുക. ബെംഗളൂരുവിൽ വിമാനപുരം കൈരളി നിലയം സെൻട്രൽ സ്കൂളും മൈസൂരുവിൽ സുധാ സ്റ്റഡി സെൻ്ററുമാണ് പരീക്ഷാ കേന്ദ്രങ്ങൾ.
നീലക്കുറിഞ്ഞി കോഴ്സ് പൂർത്തിയാവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും ഉണ്ടായിരിക്കുമെന്ന് സെക്രട്ടറി ഹിതാ വേണുഗോപാലൻ അറിയിച്ചു.