റ​ഷ്യ​യു​മാ​യി എ​ണ്ണ വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ടു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു ക​ന​ത്ത തി​രി​ച്ച​ടി​യാ​യേ​ക്കാ​വു​ന്ന ഉ​പ​രോ​ധ ബി​ല്ലി​ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡണ്ട് ഡോ​ണൾ​ഡ് ട്രം​പ് അം​ഗീ​കാ​രം നൽകി. റ​ഷ്യ​യി​ൽനി​ന്നു ക്രൂ​ഡ് ഓ​യി​ൽ വാ​ങ്ങു​ന്ന ഇ​ന്ത്യയെ കൂടാതെ ചൈ​ന, ബ്ര​സീ​ൽ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളെ ഈ ​നി​യ​മം നേ​രി​ട്ടു ബാ​ധി​ക്കും. റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങു​ന്ന​ത് തു​ട​ർ​ന്നാ​ൽ ഈ ​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നു​ള്ള ഉ​ത്പന്ന​ങ്ങ​ൾ​ക്ക് 500 ശതമാനം വ​രെ നി​കു​തി ന​ൽ​കേ​ണ്ടി വ​രും. വൈ​റ്റ് ഹൗ​സി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ ട്രം​പ് ബി​ല്ലിനു പൂ​ർണ പി​ന്തു​ണ അ​റി​യി​ച്ച​താ​യി ലി​ൻ​ഡ്സെ ഗ്ര​ഹാം വ്യ​ക്ത​മാ​ക്കി.

റ​ഷ്യ​യി​ൽനി​ന്ന് എ​ണ്ണ​യും യു​റേ​നി​യ​വും വാ​ങ്ങു​ന്ന രാ​ജ്യ​ങ്ങ​ൾ​ക്കു മേ​ൽ 500 ശ​ത​മാ​നം വ​രെ ഇ​റ​ക്കു​മ​തി തീ​രു​വ ചു​മ​ത്താ​ൻ അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ് പുതിയ ​ഉ​ഭ​യ​ക​ക്ഷി ബി​ൽ. റ​ഷ്യ​ൻ പ്ര​സി​ഡന്‍റ് വ്ളാ​ദി​മി​ർ പു​ടിന്‍റെ യു​ദ്ധത്തിനുള്ള സാ​മ്പ​ത്തി​ക സ്രോ​ത​സ് ഇ​ല്ലാ​താ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഗ്ര​ഹാം-​ബ്ലൂ​മെ​ൻത​ൽ ഉ​പ​രോ​ധ ബി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. റി​പ്പ​ബ്ലി​ക്ക​ൻ സെ​ന​റ്റ​ർ ലി​ൻ​ഡ്സെ ഗ്ര​ഹാ​മും ഡെ​മോ​ക്രാ​റ്റി​ക് സെ​ന​റ്റ​ർ റി​ച്ചാ​ർ​ഡ് ബ്ലൂ​മെ​ൻത​ലും സം​യു​ക്ത​മാ​യാ​ണ് ബി​ല്ലി​നു രൂ​പം ന​ൽ​കി​യ​ത്.

Related Posts