മുംബൈയിലെ സംഗീത നിശയ്ക്കിടെ നിയമവിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു. 28-കാരനായ വൃഷഭ് ഗാംഗുർഡെയാണ് മരിച്ചത്. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം. വൃഷഭ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ ഇതിൽ വ്യക്തത നൽകാനാകൂ എന്ന് അധികൃതർ അറിയിച്ചു.
പരിപാടിക്കിടെ കുഴഞ്ഞുവീണ വൃഷഭിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പരിപാടിക്കിടെ ഒരു യുവതിയും കുഴഞ്ഞുവീണിരുന്നു. സമീപത്തെ ജാസ്ലോക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണ്.