കേരളസമാജം ദൂരവാണിനഗർ (രജി.) സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾക്ക് മുന്നോടിയായി വിവിധ കലാ-സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ജൂലൈ 26 ഞായറാഴ്ച രാവിലെ 9 മണി മുതൽ എൻ.ആർ.ഐ. ലേഔട്ടിലെ ജൂബിലി ഇംഗ്ലീഷ് ഹൈസ്കൂളിൽ കവിത ചൊല്ലൽ, ചലച്ചിത്രഗാന, സംഘഗാന മത്സരങ്ങൾ നടക്കും.
സെപ്റ്റംബർ 19, 20 തീയതികളിലായി നടക്കുന്ന സമാജത്തിൻ്റെ ഓണാഘോഷത്തോടനുബന്ധിച്ചാണ് സംഗീതം, നൃത്തം, സാഹിത്യം, കല, കായികം തുടങ്ങി വിവിധ മേഖലകളിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ ജൂലൈ 23-നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും യുവജനവിഭാഗം ചെയർമാൻ അബ്ദുൾ അഹദിനെ (94491 40594) ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ചലച്ചിത്രഗാന മത്സരത്തിലെ വിജയികൾക്ക് കെ.സി. വിനോദ് മ്യൂസിക് അവാർഡ്സിൻ്റെ ആഭിമുഖ്യത്തിൽ ക്യാഷ് അവാർഡുകൾ നൽകും. വിജയികൾക്കുള്ള സമ്മാനദാനം സെപ്റ്റംബർ 20-ന് നടക്കുന്ന ഓണാഘോഷ ഗ്രാൻഡ് ഫിനാലെ വേദിയിൽ നിർവഹിക്കുമെന്ന് കേരളസമാജം ദൂരവാണിനഗർ ഭാരവാഹികൾ അറിയിച്ചു.