കേരള ആർടിസിയുടെ ബെംഗളൂരു-ബത്തേരി വാരാന്ത്യ സ്പെഷൽ സൂപ്പർഫാസ്റ്റ് സർവീസ് മറ്റന്നാൾ പു നരാരംഭിക്കും. കോവിഡ് കാലത്തു നിർത്തിയ സർവീസാണു പുനരാരംഭിക്കുന്നത്. തിങ്കളാഴ്ചകളിൽ രാവി ലെ 9.02ന് ബെംഗളൂരു സാറ്റലൈറ്റ് ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് മൈസൂരു (12.07), ഗുണ്ടൽപേട്ട്, മുത്തങ്ങ വഴി വൈകിട്ട് 3.22ന് ബത്തേരിയിലെത്തും. 472 രൂപയാണ് ടിക്കറ്റ് നിരക്ക്.

ബത്തേരിയിൽ നിന്നുള്ള സർവീസ് നാളെ പുറപ്പെടും. ഞായറാഴ്ചകളിൽ ബത്തേരിയിൽ നിന്ന് രാത്രി 9.30ന് പുറപ്പെടും. കേണിച്ചിറ (9.50), നടവയൽ (10), പനമരം (10.10), മാനന്തവാടി (10.40), മൈസൂരു (2.40) വഴി രാവിലെ 5.20നു ബസ് ബെംഗളൂരുവിലെത്തും. ടിക്കറ്റ് ബുക്കിങ്ങിനു : onlineksrtcswift.com

Related Posts