സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 235 കോടി രൂപ ചെലവിൽ 620 പുതിയ ബസുകൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചു. ഇതിൽ 400 ബസുകൾ കർണാടക ആർടിസിക്കും 220 ബസുകൾ നോർത്ത് വെസ്റ്റ് കർണാടക ആർടിസിക്കും അനുവദിക്കും.
ഇതിനുപുറമെ, ഇലക്ട്രിക് ബസ് സേവനങ്ങൾ വ്യാപിപ്പിക്കുന്നതിൻ്റെ ഭാഗമായി 11 പുതിയ ഇലക്ട്രിക് ബസ് ഡിപ്പോകൾ നിർമ്മിക്കാൻ 112 കോടി രൂപയുടെ അനുമതി നൽകിയതായി ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.