സംസ്ഥാനത്തെ ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിൻ്റെ ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിച്ചാൽ മതിയെന്ന് വ്യക്തമാക്കി കർണാടക സർക്കാർ ഉത്തരവിറക്കി. വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ മാർഗനിർദേശങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സംസ്ഥാന സർക്കാരിൻ്റെ തീരുമാനം.
അതേസമയം, രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർ എന്നിവർ നേരിട്ട് പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരം പൂർണമായും ആലപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പൊതുപരിപാടികളുടെ സമയദൈർഘ്യം കുറയ്ക്കുന്നതിനും ചടങ്ങുകൾ കൂടുതൽ കാര്യക്ഷമമായി നടത്തുന്നതിനുമാണ് ആദ്യ രണ്ട് ഖണ്ഡികകൾ മാത്രം ആലപിക്കാനുള്ള തീരുമാനമെന്നാണ് സർക്കാർ വൃത്തങ്ങളുടെ വിശദീകരണം.