ട്രംപിന്റെ ഓപ്പറേഷൻ സിന്ദുറിൽ ഇന്ത്യ വെടി നിർത്തിയത് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ട്രംപിന്റെ ഇടപെടൽ കൊണ്ടല്ലെന്നും പാകിസ്താൻ ഡിജിഎംഎ വെടിനിർത്തലിന് വേണ്ടി അപേക്ഷിച്ചതു കൊണ്ടാണെന്നും പറഞ്ഞു. ഇന്ത്യയ്ക്ക് ഓപ്പറേഷൻ സിന്ദുറിൽ ഒരു നഷ്ടവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട വിഷയം പാർലമെൻ്റിൽ ചർച്ച ചെയ്തപ്പോഴായിരുന്നു രാജ്നാഥ് സിംഗ് ഇക്കാര്യം പറഞ്ഞത്. ഓപ്പറേഷൻ സിന്ദൂർ ഇന്ത്യയുടെ ശക്തി ലോകത്തെ അറിയിച്ചെന്നും അത് ഭീകരതയ്ക്ക് എതിരേയുള്ള ഇന്ത്യയുടെ ശക്തമായ സന്ദേശമായിരുന്നെന്നും ഇന്ത്യയുടെ തന്ത്രപ്രധാനമേഖലയിൽ ഒരു നാശവും ഉണ്ടായിട്ടില്ലെന്നും കേന്ദ്രപ്രതിരോധമന്ത്രി റിപ്പോർട്ട് രാജ്നാഥ് സിംഗ് പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂർ പാർലമെൻ്റിൽ വിശദീകരിച്ചപ്പോഴായിരുന്നു രാജ്നാഥ് സിംഗിന്റെ മറുപടി. ജമ്മുവിൽ വധിച്ചത് ലഷ്ക്കർ ഭീകരരെയെന്നും ഇവർ പഹൽഗാം ഭീകരാക്രമണം നടത്തിയവർ തന്നെയാണോ എന്ന് പരിശോധിക്കണമെന്നും പറഞ്ഞു.
ഭീകരതയ്ക്ക് പിന്നിൽ പാകിസ്താൻ തന്നെയാണെന്ന് വ്യക്തമായെന്നും ഇന്ത്യയുടെ ആക്രമണം സ്വയം പ്രതിരോധത്തിന്റെ ഭാഗമായിരുന്നെന്നും അതുകൊണ്ട് ഇന്ത്യയ്ക്ക് ഒരു നാശവും ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. ഭീകരപ്രവർത്തനം നടത്തിയാൽ ശക്തമായി ഇന്ത്യ തിരിച്ചടിക്കുമെന്നും പറഞ്ഞു.