സുപ്രീം കോടതിയിലേക്ക് മാർച്ച് നടത്താനുള്ള ഇന്ത്യ സഖ്യത്തിൻ്റെ നീക്കത്തെ തുടർന്ന് ഡൽഹിയിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മാർച്ചിൻ്റെ പശ്ചാത്തലത്തിൽ കോടതി പരിസരത്തും സമീപ റോഡുകളിലും പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മാർച്ചിന് മുന്നോടിയായി ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഡൽഹി പൊലീസ്, റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്, സിആർപിഎഫ് എന്നിവരെ വിന്യസിക്കുകയും ചെയ്തു. സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി ആറ് മെട്രോ സ്റ്റേഷനുകളുടെ പ്രവേശന, പുറപ്പെടൽ കവാടങ്ങളും വൈകിട്ട് നാലുവരെ അടച്ചിടാൻ തീരുമാനിച്ചിരുന്നു.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടും വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യത്തിൻ്റെ പ്രതിഷേധം. ചീഫ് ജസ്റ്റിസ് സൂര്യകാന്തുമായി കൂടിക്കാഴ്ച നടത്താനും നിവേദനം സമർപ്പിക്കാനുമായിരുന്നു പ്രതിപക്ഷ നേതാക്കളുടെ നീക്കം. എന്നാൽ വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ കൂടിക്കാഴ്ചയ്ക്ക് ചീഫ് ജസ്റ്റിസ് അനുമതി നൽകിയില്ല.

Related Posts