സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേൾവിക്കുറവുള്ള കുട്ടികൾക്ക് സൗജന്യമായി ശ്രവണസഹായ ഉപകരണങ്ങൾ (Hearing Aids) വിതരണം ചെയ്യുന്നതിനായി ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ ബൻജാര അപേക്ഷ ക്ഷണിച്ചു. ക്ലബിൻ്റെ മെഗാ സർവീസ് പ്രവർത്തനത്തിൻ്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികൾക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന അർഹരായ കുട്ടികളുടെ രക്ഷിതാക്കൾക്ക് അപേക്ഷ സമർപ്പിക്കാം.

അപേക്ഷയോടൊപ്പം കുട്ടിയുടെ ഏറ്റവും പുതിയതും ഡോക്ടർ സാക്ഷ്യപ്പെടുത്തിയതുമായ ഓഡിയോഗ്രാം പരിശോധനാ റിപ്പോർട്ട് നിർബന്ധമായും സമർപ്പിക്കണം. ലഭിക്കുന്ന അപേക്ഷകളും പരിശോധനാ റിപ്പോർട്ടുകളും വിലയിരുത്തിയ ശേഷമായിരിക്കും അർഹരായ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുക.

നവംബർ 30 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും 9845695292, 9886070844 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ലയൺസ് ക്ലബ് ഓഫ് ബാംഗ്ലൂർ ബൻജാര, ഡിസ്ട്രിക്ട് 317F ആണ് പദ്ധതി സംഘടിപ്പിക്കുന്നത്. കേൾവിക്കുറവുള്ള കുട്ടികൾക്ക് ശ്രവണശേഷി മെച്ചപ്പെടുത്താനും പഠനത്തിലും ദൈനംദിന ജീവിതത്തിലും കൂടുതൽ അവസരങ്ങൾ ഒരുക്കാനുമാണ് ഈ സേവനപ്രവർത്തനത്തിലൂടെ ലക്ഷ്യമിടുന്നത്.

Related Posts