മ​ഹാ​രാ​ഷ്ട്ര​യി​ലെ ച​ന്ദ്ര​പു​ർ ജി​ല്ല​യി​ൽ നാ​ല് സ്ത്രീ​ക​ളെ ക​ടു​വ കൊ​ന്നു. സി​ന്ധേ​വാ​ഹി താ​ലൂ​ക്കി​ലെ ഗു​ഞ്ചേ​വാ​ഹി ഗ്രാ​മ​ത്തി​ന​ടു​ത്താ​ണ് സം​ഭ​വം.ഗു​ഞ്ചേ​വാ​ഹി നി​വാ​സി​ക​ളാ​യ സം​ഗീ​ത ചൗ​ധ​രി (50), ക​വാ​ഡ​ബാ​യ് മൊ​ഹു​ർ​ലെ (45), അ​നി​ത​ബാ​യ് മൊ​ഹു​ർ​ലെ (40), സു​നി​ത മൊ​ഹു​ർ​ലെ (38) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബീ​ഡി തെ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന തെ​ണ്ടു​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കാ​ൻ കാ​ട്ടി​ലേ​ക്ക് പോ​യ​പ്പോ​ഴാ​യി​രു​ന്നു ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. തെ​ണ്ടു​ൽ ഇ​ല​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നി​ടെ ഇ​വ​രെ ക​ടു​വ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

Related Posts