വിഷു ആഘോഷിക്കാൻ ബെംഗളൂരു മലയാളികൾ ഒരുങ്ങിക്കഴിഞ്ഞു. കണിയൊരുക്കുന്നതിനും മറ്റുമുള്ള സാധനങ്ങൾ വാങ്ങുന്നതിനുള്ള തിരക്ക് നഗരത്തിലെങ്ങും കണ്ടുതുടങ്ങി. വിഷുവിന് തൊട്ടുമുമ്പുള്ള അവധി ദിവസമായതിനാൽ ഇന്നലെ പലയിടത്തും തിരക്ക് അനുഭവപ്പെട്ടു. കണിയൊരുക്കാനുള്ള പച്ചക്കറികളും പഴങ്ങളും സാധാരണയിലും കൂടുതൽ കടകളിൽ എത്തിച്ചുകഴിഞ്ഞു. നഗരത്തിലെ മലയാളീ സംഘടനകളുടെ നേതൃത്വത്തിൽ വിഷു ആഘോഷങ്ങൾ തുടങ്ങിക്കഴിഞ്ഞു. വിഷു കൈനീട്ട വിതരണം അടക്കമുള്ള പരിപാടികളോടെയാണ് സംഘടനകൾ വിഷു ആഘോഷിക്കുന്നത്. പലയിടത്തും വിഷുസദ്യയും ഒരുക്കിയിട്ടുണ്ട്. വിവിധ ക്ഷേത്രങ്ങളിൽ വിഷുക്കണി ദർശനം, കൈനീട്ട വിതരണം എന്നിവ ഒരുക്കിയിട്ടുണ്ട്.

ഹെബ്ബാൾ കെംപാപുര അയ്യപ്പ ക്ഷേത്രം

ബെംഗളൂരു ഹെബ്ബാൾ കെംപാപുര അയ്യപ്പ ക്ഷേത്രത്തിലെ വിഷു ആഘോഷത്തോടനുബന്ധിച്ച് 15ന് പുലർച്ചെ 5.30 ന് വിഷുക്കണി, വിഷുക്കൈനീട്ടം, 5.45 ന് അഷ്ടാഭിഷേകം, രാവിലെ 8.15 ന് നാണയപ്പറ, പതിവ് പൂജകൾ എന്നിവ ഉണ്ടായിരിക്കും. പുജകൾ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അയ്യപ്പ ക്ഷേത്ര സമിതി അറിയിച്ചു. ഫോൺ: 9480714276
……………………………….

ശിവക്കോട്ടെ മുത്തപ്പൻ ചൈതന്യ മടപ്പുര

ബെംഗളുരു ശിവക്കോട്ടെ മുത്തപ്പൻ ചൈതന്യ മടപ്പുരയിൽ വിഷു ദിനത്തിൽ പുലർച്ചെ 4.30 ന് കണി ദർശനം, 6 ന് അഷ്ട‌ദ്രവ്യ മഹാഗണപതി ഹോമം, പ്രസാദ വിതണം എന്നിവ ഉണ്ടായിരിക്കും. ഫോൺ: 9449088941/9886623529
…………………………………………………..

വിജിനപുര അയ്യപ്പ ക്ഷേത്രം
വിജിനപുര അയ്യപ്പ ക്ഷേത്രത്തിലെ വിഷു ആഘോഷം ബുധനാഴ്‌ച രാവിലെ അഞ്ചിന് വിഷുക്കണി ദർശനത്തോടെ ആരംഭിക്കും. ഗണപതി ഹോമത്തിനുശേഷം മേൽശാന്തി സുരേഷ് നമ്പൂതിരി വിഷു കൈനീട്ടം നൽകും.

രാവിലെ എട്ടിന് പ്രഭാതഭക്ഷണവും പാൽപ്പായസ വിതരണവുമുണ്ടായിരിക്കും. പൂജകൾ മുൻകൂട്ടി ബുക്ക് ചെയ്യാം. ഫോൺ-9620575030, 080-25656369

…………………………………………………..

ആനേപ്പാളയം അയ്യപ്പക്ഷേത്രം

ബെംഗളൂരു ആനേപ്പാളയം അയ്യപ്പ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ 5.30 മുതൽ വിഷുക്കണി, വിഷു കൈനീട്ടം, വിശേഷാൽപൂജകൾ തുടങ്ങിയവ നടക്കും.

വൈകിട്ട് 6.30-ന് ‘വോയിസ് ഓഫ് സന്നിധി’ അവതരിപ്പിക്കുന്ന കരോക്കെ ഭക്തി ഗാനമേളയുണ്ടായിരിക്കും. പൂജകൾക്ക് ക്ഷേത്രം മേൽശാന്തി ഷിജിൽ നേതൃത്വം നൽകും.

…………………………………………………..

ജാലഹള്ളി അയ്യപ്പക്ഷേത്രം

ബെംഗളൂരു ജാലഹള്ളി അയ്യപ്പ ക്ഷേത്രത്തിൽ ബുധനാഴ്ച രാവിലെ 5.00 മുതൽ വിഷുക്കണി, വിഷു കൈനീട്ടം, വിശേഷാൽപൂജകൾ തുടങ്ങിയവ ഉണ്ടായിരിക്കും.

രാവിലെ 9 മണിക്ക് ശശീന്ദ്ര വർമ്മയുടെ നേതൃത്വത്തിൽ ‘ലിവ് ഇൻ മ്യൂസിക്’ൻ്റെ ഭക്തി ഗാനമേളയുണ്ടായിരിക്കും.

Related Posts