ആരോഗ്യമന്ത്രി മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺ ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി അറസ്റ്റിൽ
മന്ത്രി വീണാ ജോർജിനെതിരേ പ്രതിഷേധിച്ച യൂത്ത് കോൺ ഗ്രസ് പത്തനംതിട്ട ജില്ലാ സെക്രട്ടറി ജിതിൻ ജി. നൈനാൻ അറസ്റ്റിൽ. ജിതിനെ പോലീസ് വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. പോലീസിനെതിരേ ഇവിടെയെത്തിയ യുത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു. പത്തനംതിട്ട നഗരത്തിൽ ശനിയാഴ്ച വൈകുന്നേരമാണ് മന്ത്രി വീണാ ജോർജിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും പരിഹസിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് കപ്പൽ പ്രതിഷേധം സംഘടിപ്പിച്ചത്. ഉന്തുവണ്ടിയിൽ തയാറാക്കിയ കപ്പലിൻ്റെ മാ തൃകയുമായാണ് പ്രതിഷേധപ്രകടനം നടത്തിയത്. പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത്
കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിൻ്റെ കുടുംബത്തിന് വീട് നിർമ്മിച്ചു നൽകും: മന്ത്രി ആർ. ബിന്ദു
ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്നടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ, മെഡിക്കല്‍ കോളേജ് കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്‍റെ കുടുംബത്തിൻ്റെ വീട് നിർമ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർവഹിക്കും. നിര്‍മ്മാണം ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എൻ എസ് എസ് നടത്തുമെന്നും വീടിന്‍റെ പണി പൂര്‍ത്തിയാക്കുമെന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.
ചരിത്രമെഴുതി വീണ്ടും വൈഭവ്; റെക്കോഡ്; 52 പന്തിൽ സെഞ്ച്വറി
ഇന്ത്യ വമ്പൻ സ്കോറിലേക്ക്. ചരിത്രമെഴുതി വീണ്ടും വൈഭവ്. ഇംഗ്ലണ്ടിനെതിരായ അണ്ടർ 19 ഏകദിന ക്രിക്കറ്റിൽ അതിവേഗ സെഞ്ച്വറിയുമായി യുവതാരം വൈഭവ് സൂര്യവംശി. 52 പന്തിൽനിന്നാണ് താരം സെഞ്ച്വറി നാലാം ഏകദിനത്തിൽ നേടിയത്. അണ്ടർ 19 ഏകദിന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് താരം സ്വന്തമാക്കിയത്. പാകിസ്താൻ്റെ കംറാം ഘുലാമിൻ്റെ 53 പന്തിൽ സെഞ്ച്വറി നേടിയ റെക്കോഡാണ് താരം മറികടന്നത്. 53 പന്തിലാണ് ഘുലാം സെഞ്ച്വറി നേടിയത്. ഇംഗ്ലിഷ് ബൗളർമാരെ തലങ്ങും
മുഹറം; സംസ്ഥാനത്ത് തിങ്കളാഴ്‌ച അവധിയില്ല
മുഹറം അവധിയിൽ മാറ്റമില്ല. കലണ്ടർ പ്രകാരം ഞായറാഴ്ച തന്നെയായിരിക്കും മുഹറം അവധി. സംസ്ഥാനത്ത് തിങ്കളാഴ്ച പൊതു അവധി പ്രഖ്യാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടിരുന്നു.
ബാംഗ്ലൂർ സർവകലാശാലയിലെ 10 ദളിത് പ്രഫസർമാർ ജാതി വിവേചനം ചൂണ്ടിക്കാട്ടി ഭരണച്ചുമതല രാജിവെച്ചു
ബാംഗ്ലൂർ സർവകലാശാലയിലെ പത്തോളം ദളിത് പ്രഫസർമാർ ജാതി വിവേചനം നേരിടുന്നെന്ന് ചുണ്ടിക്കാട്ടി ഭരണപരമായ അധിക ചുമതലകൾ രാജിവെച്ചൊഴിഞ്ഞു. അവകാശങ്ങൾ നൽകുന്നതിലും ചുമതലകൾ അനുവദിക്കുന്നതിലും സർവകലാശാലയിൽ ജാതി അടിസ്ഥാനത്തിലുള്ള വിവേചനം നില നിൽക്കുന്നതായാണ് ആരോപണം. സർവകലാശാലയിൽ മുമ്പ് പ്രധാന ചുമതലകൾ വഹിച്ചിരുന്ന പലർക്കും ഇപ്പോൾ ഇൻ ചാർജ് പദവിയാണ് നൽകിയിരിക്കുന്നതെന്നും ഇത് തങ്ങളുടെ പദവിയെ ഇകഴ്ത്തുന്നതാണെന്നും രജിസ്ട്രാർക്ക് കൈമാറിയ രാജിക്കത്തിൽ പ്രഫസർമാർ ചുണ്ടിക്കാട്ടി. സ്റ്റുഡന്‍റ് വെൽഫെയർ ഡയറക്‌ടർ പ്ര ഫ. പി.സി.
സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിലും കായികമേള തിരുവനന്തപുരത്തും നടക്കും
സംസ്ഥാന സ്‌കൂൾ കലോത്സവം തൃശൂരിൽ നടക്കും. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന അധ്യാപക സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം. അടുത്ത വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള തിരുവനന്തപുരത്തും നടക്കും. ടിടിഐ/ പിപിടിടിഐ കലോത്സവം വയനാട്ടിലും സ്പെഷ്യൽ സ്‌കൂൾ കലോത്സവം മലപ്പുറത്തും നടക്കും. തൃശൂരാണ് കഴിഞ്ഞ കലോത്സവത്തിൽ ചാമ്പ്യൻമാരായത്.
മന്ത്രി വാസവന് നേരെ അങ്കമാലിയിൽ കരിങ്കൊടി പ്രതിഷേധം
അങ്കമാലിയിൽ മന്ത്രി വാസവന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം. മന്ത്രിയുടെ പൈലറ്റ് വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിലാണ് മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘനകൾ രംഗത്തെത്തിയത് .
അമേരിക്കയിലെ ടെക്‌സാസിൽ മിന്നൽ പ്രളയം; 24 പേർ മരിച്ചു
കനത്ത മഴയെത്തുടർന്നുണ്ടായ മിന്നൽ പ്രളയത്തിൽ അമേരിക്കയിലെ ടെക്‌സാസിൽ 24 പേർ മരിച്ചു. സമ്മർ ക്യാമ്പിനെത്തിയ 25 പെൺകുട്ടികൾ ഉൾപ്പടെ നിരവധി പേരെ കാണാതായി. ടെക്‌സാസിലെ കെർ കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഗ്വാഡൽപെ നദി വെള്ളിയാഴ്ച വൈകിട്ടോടെ പെയ്ത കനത്ത മഴയിൽ കര കവിഞ്ഞൊഴുകിയതാണ് ദുരന്തത്തിന് കാരണമായത്. കനത്ത പ്രളയം ഉണ്ടായത് ടെക്സാസിലെ സാൻ അന്റോണിയോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലാണ്. 24 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. പലരുടെയും മൃതദേഹങ്ങൾ വാഹനങ്ങൾക്കുള്ളിൽ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു. മരങ്ങളും
സംസ്ഥാന വ്യാപക പ്രതിഷേധം; ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ വീട്ടിലേക്ക് BJP പ്രതിഷേധമാർച്ച്
ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ പത്തനംതിട്ടയിലെ വീട്ടിലേക്ക് സംസ്ഥാനത്തെ പൊതുജനാരോഗ്യരംഗത്തെ ഗുരുതരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് ബിജെപി പ്രതിഷേധ മാർച്ച്. പോലീസ് മാർച്ച് ചെയ്തവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്‌തു. സർക്കാരിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധങ്ങൾ നടക്കുകയാണ്. കണ്ണൂർ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, പാലക്കാട്, തുടങ്ങി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ജില്ലാഭരണകൂടത്തിന്‍റെ കേന്ദ്രങ്ങളിലേക്ക് പ്രതിഷേധ മാർച്ചും സമരവുമുണ്ടായി. കണ്ണൂരും എറണാകുളത്തും ഡിഎംഒ ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധം
വൈക്കം മുഹമ്മദ് ബഷീർ ഓര്‍മ്മയായിട്ട് ഇന്നേക്ക് 31 വര്‍ഷം
മലയാളത്തിന്‍റെ സുൽത്താൻ ബഷീറിന്‍റെ ഓർമകൾക്ക് ഇന്ന് 31 വയസ്. 1994 ജൂലൈ 5 നാണ് അദ്ദേഹം അന്തരിച്ചത്. എളുപ്പത്തിൽ മനസ്സിലാവുന്ന ഭാഷ, സമാനതകളില്ലാത്ത രചനാശൈലി, ആഴ്ന്നിറങ്ങുന്ന കഥാപാത്രങ്ങൾ എന്നിവ അദ്ദേഹത്തെ ബേപ്പൂർ സുൽത്താനാക്കി. ഭാഷയെയും സാഹിത്യത്തെയും സ്‌നേഹിക്കുന്നവര്‍ക്ക് ഈ ദിനം ഒരിക്കലും മറക്കാന്‍ ആകില്ല. മലയാളിയുടെ നാവിന് തുമ്പില്‍ ഭാഷയുടെ മാധുര്യം ആവോളം എത്തിച്ച, ചിരിയും ചിന്തയും ഒരുമിച്ച് തൂലികയില്‍ ജനിപ്പിച്ച, നഗ്നസത്യങ്ങള്‍ കഥകളിലൂടെ ഉറക്കെപ്പറഞ്ഞ നവോത്ഥാന മാനവികതയ്ക്കും അപ്പുറത്തേക്ക്