ചൊവ്വാഴ്‌ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം
സംസ്ഥാനത്ത് മറ്റന്നാൾ മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ പ്രവചനം. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കു ന്നത്.കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാ കുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് സ്വർണ വില 80,000നരികെ
സംസ്ഥാനത്ത് സ്വർണ വില വീണ്ടും റെക്കോർഡിൽ. ഗ്രാമിൻ്റെ വില 80 രൂപ വർധിച്ച് 9,945 രൂപയും ഒരു പവൻ്റെ വില 440 രൂപ കൂടി 79,560 രൂപയുമായി. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു വില. കഴിഞ്ഞ ഒരു മാസത്തിനിടെ പവൻ്റെ വിലയിൽ 6,360 രൂപയാണ് കൂടിയത്. ആഗോള വിപണിയിലെ വില വർധനവാണ് ഇവിടെ പ്രതിഫലിച്ചത്. ആഗോള വിപണിയിലും സ്വർണ വിലയിൽ സർവകാല റോക്കോഡാണ്.
മദ്യം മാത്രമല്ല; ഓണക്കാലത്തെ പാല്‍വില്‍പ്പനയിലും റെക്കോര്‍ഡ്
ഓണക്കാലത്തെ പാല്‍വില്‍പ്പനയിൽ പുതിയ റെക്കോര്‍ഡ്. 38.03 ലക്ഷം ലിറ്റര്‍ മില്‍മ പാലാണ് ഉത്രാട ദിനത്തില്‍ വിറ്റുപോയത്. മില്‍മയുടെ തൈര് വില്‍പ്പനയും ഈ ഓണക്കാലത്ത് റെക്കോർഡ് വിൽപ്പന നേടി. ഉത്രാട ദിനത്തില്‍ 38,03, 388 ലിറ്റര്‍ പാലും 3,97,672 കിലോ തൈരും വിറ്റുപോയെന്ന് മില്‍മ അറിയിച്ചു. കഴിഞ്ഞവര്‍ഷത്തെ ഓണത്തിന് പാലിൻ്റെ വില്‍പ്പന 37,00,209 ലിറ്ററും 3,91, 923 കിലോ തൈരുമാണ് കഴിഞ്ഞ വര്‍ഷം വിറ്റുപോയത്. മുന്‍ വര്‍ഷത്തേക്കാള്‍ വില്‍പ്പന വര്‍ധിച്ചെന്ന് മാത്രമല്ല
കൊല്ലത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി; പ്രതി പൊലീസ് കസ്റ്റഡിയിൽ
കൊല്ലം കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കുഴക്കാട് സ്വദേശി ശ്യാം സുന്ദറാണ് കൊല്ലപ്പെട്ടത്. ധനേഷ് എന്നയാളെ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി 12 മണിയോടുകൂടിയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ട് ധനേഷും ശ്യാം സുന്ദറും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. രാത്രിയോടെ പ്രശ്നങ്ങൾ രൂക്ഷമാകുകയും കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നു. ശ്യാം സുന്ദറിൻ്റെ കഴുത്തിലാണ് കുത്തേറ്റത്. ഇരുവരുടെയും വീടുകൾ അടുത്തടുത്താണ്. ശ്യാം സുന്ദറിൻ്റെ
ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിമുഴക്കിയ ആൾ പിടിയിൽ
ചാവേറുകളെ ഉപയോഗിച്ച് മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ ആളെ നോയിഡ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാര്‍ സ്വദേശിയായ അശ്വിനി എന്നയാളെയാണ് നോയിഡയില്‍നിന്ന് പോലീസ് പിടികൂടിയത്. നോയിഡയില്‍ വെച്ച് പിടികൂടിയ പ്രതിയെ മുംബൈ പോലീസിന് കൈമാറി.കഴിഞ്ഞ ദിവസം മുംബൈ പോലീസിൻ്റെ വാട്‌സ്ആപ്പ് നമ്പറിലാണ് പ്രതി ഭീഷണി സന്ദേശം അയച്ചത്. 14 പാക് ഭീകരര്‍ നഗരത്തില്‍ പ്രവേശിച്ചതായും നഗരത്തില്‍ പലയിടത്തും ബോംബുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും ആര്‍ഡിഎക്‌സ് ഉൾപ്പെടെ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ 1കോടി ആളുകള്‍
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം നാളെ
ചിലങ്ക സ്കൂൾ ഓഫ് ഡാൻസിൻ്റെ ഒമ്പതാം വാർഷികാഘോഷം നാളെ ബാംഗ്ലൂർ ചിക്കബാനവാരയിലുള്ള ഗംഗാധരയ്യ ഓഡിറ്റോറിയത്തിൽവച്ച് നടക്കും. വാർഷികാഘോഷത്തോടനുബന്ധിച്ച് ചിലങ്ക സ്കൂൾ ഓഫ് ഡാൻസിലെ കുട്ടികളുടെ വിവിധ നൃത്തപരിപാടികൾ അരങ്ങേറും പ്രമുഖ നർത്തകി ഹേമാ മാലിനി മുഖ്യാതിഥി ആയിരിക്കും. വാർഷികാഘോഷത്തിൻ്റെ മുഖ്യ ആകർഷനാമായ മാർക്കണ്ടേയചരിതം എന്ന നൃത്തപാരിപാടി (ബാലെ) വേദിയിൽ അരങ്ങേറും. സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ വാർഷികാഘോഷ പരിപാടിയിൽ പങ്കെടുക്കും.
തിരുവോണ ദിനത്തില്‍ ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി
തിരുവോണ ദിനത്തില്‍ കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. പത്തനംതിട്ട ജില്ലയിയിലെ മല്ലപ്പള്ളി ചേർത്തോടാണ് നാടിനെ നടുക്കിയ സംഭവം. ഹൈസ്‌കൂള്‍ ജംക്ഷന് സമീപം താമസിക്കുന്ന രഘുനാഥും ഭാര്യ സുധയുമാണ് മരിച്ചത്. സുധയെ കുത്തിക്കൊലപ്പെടുത്തിയതിന് ശേഷം ഭർത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. തിരുവോണദിനം നാടിനെ ഞെട്ടിച്ച കൊലപാതകം പുറത്തറിയുന്നത് രാവിലെ 10 മണിയോടെയാണ്. ഏക മകൻ പഠനവുമായി ബന്ധപ്പെട്ട്
ഡബിൾ ഡെക്കർ ഫ്ലൈ ഓവർ പദ്ധതിക്ക് കർണാടക മന്ത്രിസഭ അംഗീകാരം നൽകി
മൂന്നാം ഘട്ട വികസനത്തിൽ ബെംഗളൂരു മെട്രോ ഒരു പ്രധാന ചുവടുവയ്പ്പ് നടത്താൻ ഒരുങ്ങുന്നു. 9,700 കോടി രൂപയുടെ ഡബിൾ ഡെക്കർ വയഡക്റ്റ് പദ്ധതിക്ക് കർണാടക മന്ത്രിസഭ വ്യാഴാഴ്ച അംഗീകാരം നൽകി. ഈ പദ്ധതി പ്രകാരം, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) രണ്ട് നിർണായക ഇടനാഴികളിലൂടെ ഫ്ലൈ ഓവറുകൾക്ക് മുകളിൽകൂടി എലവേറ്റഡ് മെട്രോ ലൈനുകൾ നിർമ്മിക്കും. ആദ്യ ഇടനാഴി ജെ പി നഗറിൽ നിന്ന് കെംപാപുര വരെ ഔട്ടർ
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും
വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഒരു മാസത്തിനകം ഓടിത്തുടങ്ങും. ദീപാവലി സമ്മാനമായി ഡൽഹിയിൽ നിന്ന് പ്രയാഗ് രാജ് വഴി പാട്‌നയിലേക്കായിരിക്കും ആദ്യ ട്രെയിൻ ഓടിക്കുക. തുടർന്ന് ആദ്യഘട്ടത്തിൽ ഉൾപ്പെട്ട മുംബയ്, പൂനെ, ഹൗറ, സെക്കന്തരാബാദ് സർവീസുകളും ഉണ്ടാകും. കേരളത്തിൽ രണ്ടാം ഘട്ടത്തിലാകും വന്ദേഭാരത് സ്ലീപ്പർ എത്തുക. തിരുവനന്തപുരം-ബംഗളൂരു, തിരുവനന്തപുരം- മംഗളൂരു റൂട്ടുകളാണ് പരിഗണനയിൽ. മികച്ച സൗകര്യങ്ങളോടെയുള്ള കോച്ചുകൾ പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എൽ ആണ് നിർമ്മിക്കുന്നത്. വന്ദേഭാരത് ഹ്രസ്വദൂര ട്രെയിനുകളേക്കാൾ സ്ലീപ്പറിൽ അധികം
ഓണക്കാല മദ്യവിൽപ്പന സർവ്വകാല റിക്കാർഡിൽ
കേരളത്തിൽ ഓണക്കാല മദ്യവിൽപ്പനയിൽ സർവ്വകാല റിക്കാർഡ് വരുമാനവുമായി ബെവ്കോ. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 826.38 കോടി രൂപയുടെ മദ്യമാണ് ബെവ്കോ ഔട്ട്‌ലെറ്റിലൂടെ വിറ്റുപോയത്. കഴിഞ്ഞ വർഷത്തേക്കാൾ 50 കോടി രൂപ കൂടുതലാണിത്. കഴിഞ്ഞ വർഷം ഇത് 126 കോടിയായിരുന്നു ഉത്രാടദിനത്തിലെ വരുമാനം. ഇത്തവണ അത് 137 കോടി രൂപയായി. ഉത്രാടദിന വില്‌പനയിൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ഔട്ട്ലറ്റാണ് മുന്നിൽ. ആറ് ഔട്ട്‌ലെറ്റുകളിൽ ഒരു കോടി രൂപയ്ക്ക് മുകളിൽ ഉത്രാടദിനത്തിൽ വില്പന