കാരുണ്യ ബംഗളൂരുവിൻ്റെ ഈ അധ്യയനവർഷത്തെ പഠനസഹായ വിതരണം ഇന്ദിരാനഗർ ജീവൻ ഭീമനഗറിലെ കാരുണ്യ അഡ്മിൻ ഹാളിൽ നടന്നു. ജീവകാരുണ്യ സേവന കൂട്ടായ്മയായ കാരുണ്യ ബംഗളൂരുവിൻ്റെ ആദ്യഘട്ടത്തിൽ നൂറിലേറെ വിദ്യാർഥികൾക്ക് സഹായം കൈമാറി. കൂടുതൽ വിദ്യാർഥികൾക്ക് തുടർഘട്ടങ്ങളിൽ സഹായം കൈമാറുമെന്ന് ഭാരവാഹികൾ അറിയിച്ചു. പൈ ഫൗണ്ടേഷൻ ചെയർമാൻ രാജ്കുമാർ പൈ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മീന രാജ്കുമാർ പൈ അതിഥിയായിരുന്നു. കാരുണ്യ ചെയർമാൻ എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് കെ, ട്ര ഷറർ മധുസുദനൻ കെ.പി, സെക്രട്ടറി സിറാജ് എം.കെ, ട്രസ്റ്റിമാരായ കാദർ മൊയ്തീൻ, ഡോ. രാജൻ, ജ നാർദനൻ, പൊന്നമ്മ ദാസ്, രവി കെ, ചന്ദ്രശേഖരൻ നായർ, തമ്പാൻ കെ.കെ എന്നിവർ സംസാരിച്ചു. രക്ഷിതാക്കളും വിദ്യാർഥികളും വിവിധ സംഘടന പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
തുടക്കം മുതൽ കാരുണ്യയുടെ വിദ്യാഭ്യാസ നിധിയിലേക്ക് തുടർച്ചയായി നൽകിവരുന്ന സ്പോൺസർഷിപ് തുകയായ മുന്നരലക്ഷം രൂപയുടെ ചെക്ക് രാജ്കുമാർ പൈ കാരുണ്യ ചെയർമാന് കൈമാറി. ബോർഡ് അംഗങ്ങളായ കാർത്യായനി രാജേന്ദ്രൻ, പവിത്രൻ, തങ്കമ്മ സുകുമാരൻ, സുരേന്ദ്രൻ മംഗലശ്ശേരി, ശ്രീനിവാസൻ, പ്രഹ്ലാദൻ, രവീന്ദ്രൻ, ദിനേശൻ, ഒ.വി സുജയൻ, സീന സുരേഷ്, ഗിരിജ രവി, രതിമോൾ, തങ്കം ഗോപിനാഥ്, ശാന്ത ശ്രീനിവാസൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.