അഹമ്മദാബാദ് വിമാനപകടത്തിൽ മരിച്ച 5 പേരെ കൂടി തിരിച്ചറിഞ്ഞു. 220 പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ 157 പേർ ഇന്ത്യക്കാരും 34 പേർ യുകെ പൗരന്മാരും 7 പേർ പോർച്ചുഗീസുകാരുമാണ്. 202 മൃതദേഹങ്ങൾ ഇതുവരെ വിട്ടുനൽകി. അപകടത്തിൽ മരിച്ച മലയാളി നഴ്സ് രജിതയുടെ മൃതദേഹം ഇതുവരേയും തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തിൽ വിമാനത്തിൽ നിന്നും ലഭിച്ച ബ്ലാക്ക് ബോക്‌സ്‌ എവിടെയാണ് പരിശോധനയ്ക്ക് അയക്കേണ്ടതെന്ന് എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ തീരുമാനമെടുക്കുമെന്ന് വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. വിമാനത്തിൽ നിന്ന് 2 വ്യത്യസ്‌ത ബ്ലാക്ക് ബോക്‌സാണ് കണ്ടെത്തിയത്. വിമാനത്തിന്‍റെ സുപ്രധാന വിവരങ്ങളടങ്ങിയ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുക ളുണ്ടെന്നാണ് വിലയിരുത്തൽ. ഡിജിറ്റൽ ഫ്ളൈറ്റ് ഡാറ്റാ റെക്കോർഡറിനാണ് കേടുപാട് പറ്റിയത്.

Related Posts