കൊച്ചിയില്‍നിന്നുള്ള ആദാന നികുതി വകുപ്പ് സംഘം നടൻ ആര്യയുടെ വീട്ടിലും ഹോട്ടലുകളിലും ആദായ നികുതി വകുപ്പ് റെയ്‌ഡ് നടത്തി. ചെന്നൈയിലെ വേളാച്ചേരി, കൊട്ടിവാകം, കിൽപ്പോക്ക്, അണ്ണാനഗർ തുടങ്ങിയ സ്ഥലങ്ങളിൽ സീ ഷെൽ എന്ന ഹോട്ടലുകളിലാണ് റെയ്‌ഡ് നടക്കുന്നത്. നികുതി വെട്ടിപ്പ് മൂലമാണ് റെയ്‌ഡ് നടത്തുന്നതെന്നും റെയ്‌ഡിന് ശേഷമേ മുഴുവൻ വിവരങ്ങളും പുറത്തുവിടുവെന്നും റിപ്പോർട്ടുകളുണ്ട്.

തമിഴ്‌നാട്ടിലും കേരളത്തിലുമായി വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റസ്റ്റോറന്റ് ശൃംഖല കേന്ദ്രീകരിച്ചാണ് പരിശോധന. നികുതി വെട്ടിച്ചു, വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു എന്നിങ്ങനെയാണ് ആര്യക്കെതിരെയുള്ള ആരോപണമെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അണ്ണാനഗറിലെ ഭക്ഷണശാലയിൽ എത്തിയാണ് നികുതി വകുപ്പ് റെയ്‌ഡ് ആരംഭിച്ചത്. കാസര്‍കോട് സ്വദേശിയായ ആര്യ തമിഴ് ചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.

Related Posts