ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി ഇസ്രയേലിന്റെ ശക്തമായ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ ബങ്കറിലേക്ക് മാറിയതായി റിപ്പോര്‍ട്ട്. അയത്തൊള്ള അലി ഖമീനിയും മകന് മൊജ്തബ ഉള്‍പ്പെടെയുള്ള മുഴുവന്‍ കുടുംബാംഗങ്ങളും സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് ഭൂഗര്‍ഭ ബങ്കറിലേക്ക് മാറിയതെന്ന് ‘ഇറാന് ഇന്റര്‍നാഷണല്‍’ റിപ്പോര്‍ട്ട് ചെയ്തു.
അയത്തൊള്ള അലി ഖമീനിയും കുടുംബവും വടക്കുകിഴക്കൻ ടെഹ്റാനിലെ ബങ്കറിലേക്കാണ് മാറിയതെന്നാണ് റിപ്പോർട്ടുകളിലുള്ളത്. ഇറാനിലെ മഷ്ഹാദ് നഗരം ലക്ഷ്യമിട്ടും ഞായറാഴ്ച ഇസ്രയേൽ കനത്ത ആക്രമണം നടത്തിയിരുന്നു. ഒരിടത്തും അയത്തൊള്ള അലി ഖമീനി സുരക്ഷിതനല്ലെന്ന ഇസ്രയേലിൻ്റെ മുന്നറിയിപ്പായാണ് ഈ ആക്രമണത്തെ ഇറാൻ വിലയിരുത്തുന്നതെന്നും റിപ്പോർട്ടിലുണ്ട്.
ഇറാനെതിരേ ഇസ്രയേൽ ഓപ്പറേഷൻ ആരംഭിച്ച ആദ്യദിവസം തന്നെ അയത്തൊള്ള അലി ഖമീനിയെ ലക്ഷ്യമിട്ടിരുന്നതായാണ് വിവരം. എന്നാൽ, ഇറാനിലെ യുറേനിയം സമ്പുഷ്ടീകരണം പൂർണമായും നിർത്തലാക്കാനുള്ള തീരുമാനമെടുക്കുന്നത് വരെ അദ്ദേഹത്തിന് അവസരം നൽകിയതാണെന്നും നയതന്ത്രവൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇറാൻ ഇൻ്റർനാഷണൽ’ റിപ്പോർട്ട് ചെയ്തു