മഹാരാഷ്ട്രയിലെ പുനെ തലേഗാവിൽ ഇന്ദ്രയാണി നദിയ്ക്ക് കുറകെയുള്ള നടപ്പാലം തകർന്നുവീണു. 25 പേർ പാലം തകർന്ന് പുഴയിൽ വീണതായാണ് വിവരം. 6 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. 8 പേരെ രക്ഷപ്പെടുത്തി. അപകടത്തിൽപെട്ടത് വിനോദ സഞ്ചാരികളാണ്. കാണാതായവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്. എൻഡിആർഎഫ് സംഘവും നാട്ടുകാരുമാണ് തെരച്ചിൽ നടത്തുന്നത്. ഇന്ന് (ഞായറാഴ്ച) 3.30 നായിരുന്നു അപകടം. മരണസംഖ്യ ഉയരാനിടയുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related Posts