ജസ്റ്റിസ് പെരുഗു ശ്രീ സുധ കർണാടക ഹൈകോടതി ജഡ്‌ജിയായി ബുധനാഴ്‌ച രാജ്ഭവനിൽ നടന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ താവർചന്ദ് ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ജഡ്‌ജിയെ പൂച്ചെണ്ട് നൽകി അഭിനന്ദിച്ചു. വിരമിച്ച ജുഡീഷ്യൽ ഓഫിസറായ വെങ്കടേശ്വർലുവിന്‍റെയും വീട്ടമ്മയായ പത്മാവതിയുടെയും മൂത്ത മകളാണ് ജസ്റ്റിസ് സുധ.

ജസ്റ്റിസ് പെരുഗു സുധ 19 വർഷത്തിലേറെയായി നിസാമാബാദിലെ ഫസ്റ്റ് അഡീഷനൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി, ഹൈദരാബാദിലെ ഫാമിലി കോടതിയിലെ ബോംബ് സ്ഫോടന കേസുകളുടെയും അഡീഷനൽ ജഡ്‌ജി, ഹൈദരാബാദിലെ ലാൻഡ് അപ്പലേറ്റ് ട്രൈബ്യൂണൽ-കം അഡീഷനൽ ഡിസ്ട്രി ക്റ്റ് ജഡ്‌ജി, വാറങ്കൽ, ഖമ്മം ജില്ലകൾക്കായുള്ള ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൻ്റെ ചെയർപേഴ്സൻ, വി ജയവാഡയിലെ മഹിള കോടതിയിലെയും മെട്രോപൊളിറ്റൻ സെഷൻസ് ജഡ്‌ജി,

വിശാഖപട്ടണം, കരിംനഗർ, നിസാമാബാദ് എന്നിവിടങ്ങളിൽ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഹൈദരാബാദിലെ എ.സി.ബി കേസുകളുടെ പ്രത്യേക ജഡ്ജി, ഹൈദരാബാദിലെ സിറ്റി സിവിൽ കോടതിയിൽ ചീഫ് ജഡ്‌ജി, വാറ്റ് അപ്പലേറ്റ് ട്രൈബ്യൂണലിൻ്റെ ചെയർപേഴ്‌സൻ, സെക്കന്തരാബാദിലെ ജുഡിഷ്യൽ അക്കാദമിയുടെ ഡയറക്‌ടർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

Related Posts