അഹമ്മദാബാദിൽ എയർഇന്ത്യ വിമാനം തകർന്നു വീണ് വൻ അപകടം. അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. വിമാനത്തിൽ 242 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. എയർ ഇന്ത്യയുടെ ബോയിങ് 787 വിമാനം വ്യാഴാഴ്ച രണ്ട് മണിയോടെ അപകടത്തിൽപ്പെടുകയായിരുന്നു. ഇത് അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച വിമാനമായിരുന്നു. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.

Related Posts