ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം മടങ്ങിയെത്തിയ ശശി തരൂരടക്കമുള്ള നേതാക്കള്‍ക്ക്, പാര്‍ട്ടിയെ വെട്ടിലാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്ന് കോൺഗ്രസ് ഹൈക്കമാന്‍ഡ് മുന്നറിയിപ്പ്. പാര്‍ട്ടി നേതൃത്വത്തിനൊപ്പം വാര്‍ത്ത സമ്മേളനം നടത്താനുള്ള നേതാക്കളുടെ താല്‍പര്യത്തോടും ഹൈക്കമാന്‍ഡ് പ്രതികരിച്ചിട്ടില്ല. തരൂരിന് മുഖ്യപങ്കാളിത്തമുള്ള സമിതി വിദേശ രാജ്യങ്ങളുമായുള്ള ആശയവിനിമയത്തിന് രൂപീകരിക്കാന്‍ ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ ആലോചന തുടങ്ങി.

പ്രവര്‍ത്തക സമിതിയംഗം താരിഖ് അന്‍വര്‍ ഹൈക്കമാന്‍ഡ് നിലപാട് കടുപ്പിക്കുമ്പോള്‍ ശശി തരൂരിന് പിന്തുണ അറിയിച്ചു.  പാര്‍ട്ടി മാറ്റി നിര്‍ത്തിയിട്ടും ഓപ്പറേഷന്‍ സിന്ദൂറിന്‍റെ പ്രധാന മുഖമായി പ്രധാനമന്ത്രിയുമായി ഇന്നലെ നടന്ന കൂടിക്കാഴ്ചയില്‍ വലിയ പരിഗണനയും കിട്ടി. രാജ്യത്തെ സേവിക്കാന്‍ അവസരം നല്‍കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയുമറിയിച്ചു. വിദേശ സന്ദര്‍ശനം കഴിഞ്ഞെത്തിയ തരൂര്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതില്‍ ആകാംക്ഷ ശക്തമാകുമ്പോഴാണ് അകറ്റി നിര്‍ത്താനുള്ള ഹൈക്കമാന്‍ഡ് നീക്കം. 

Related Posts