ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശ്വാസത്തിന്‍റെയും മഹത്വം വിളിച്ചോതുന്ന ബക്രീദ് ഇന്ന്. ബലിപെരുന്നാള്‍ എന്നും ഇതിനു വിശേഷമുണ്ട്. ഈദുല്‍ അദ്ഹ എന്ന അറബി വാക്കില്‍ നിന്നാണ് ബക്രീദ് (bakrid) എന്ന വിശേഷണം ഉണ്ടായത്. ബലി എന്നാണ് അദ്ഹയുടെ അര്‍ത്ഥം. ഈദുല്‍ അദ്ഹ എന്നാല്‍ ബലിപെരുന്നാള്‍ എന്നാണ് അര്‍ത്ഥം വരുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി തന്‍റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്‍റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഹജ്ജിന്‍റെ പരിസമാപ്തി കൂടിയാണ് ബക്രീദ്. നൂറ്റാണ്ടുകൾക്ക് മുമ്പ് ദൈവ കൽപ്പന പ്രകാരം ഇബ്റാഹീം നടത്തിയ ക്ഷണത്തിന് ഉത്തരം നൽകിയാണ് രണ്ട് ദശലക്ഷം വരുന്ന വിശ്വാസികൾ ഹജ്ജിനായി മക്കയിൽ സംഗമിച്ചിരിക്കുന്നത്.

അറബി കലണ്ടറിലെ ദുൽഹജ് മാസം 10, 11, 12, 13 തീയതികളിലായി നാല് ദിവസമാണ് ബക്രീദ് ആഘോഷം. ഗള്‍ഫ് രാജ്യങ്ങളില്‍ വെള്ളിയാഴ്ചയായിരുന്നു പെരുന്നാള്‍. തലസ്ഥാനത്ത് വിവിധ ജമാ അത്തുകളുടെ നേതൃത്വത്തില്‍ ഈദ്ഗാഹുകളും പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരവും നടന്നു. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യം ഏര്‍പ്പെടുത്തി.

Related Posts