ഇലോൺ മസ്കുമായുള്ള തൻ്റെ ബന്ധം നല്ലരീതിയിൽ പോകുമെന്നു കരുതുന്നില്ലെന്ന് യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. തൻ്റെ ബജറ്റ് ബില്ലിനെ മസ്ക് വിമർശിച്ചത് വളരെ നിരാശയുണ്ടാക്കുന്നതാണെന്ന് ട്രംപ് പറഞ്ഞു. ഓവൽ ഓഫീസിൽ വച്ച് വ്യാഴാഴ്ച ജർമൻ ചാൻസലർ ഫ്രെഡറിക് മെർസിനെ അടുത്തുനിർത്തിയായിരുന്നു പരാമർശം. ട്രംപിൻ്റെ ‘മനോഹരബിൽ’ അറപ്പുളവാക്കുംവിധം ക്ലേച്ഛമാണെന്നാണ് മസ്ക് കഴിഞ്ഞ ദിവസം പറഞ്ഞത്.
‘മസ്കും ഞാനും തമ്മിലുണ്ടായിരുന്നത് വളരെനല്ല ബന്ധമാണ്. ഇനി അതുണ്ടാകു മോയെന്ന് എനിക്കറിയില്ല. ഇവിടെയിരിക്കുന്ന മറ്റാരെക്കാളും ബജറ്റ് ബില്ലിൻ്റെ ഉള്ളവും പിന്നിലെ പ്രവർത്തനവും മസ്കിനറിയാം. പെട്ടെന്ന് അദ്ദേഹത്തിന് അത് പ്രശ്ന മായിത്തീർന്നു. ട്രംപ് പറഞ്ഞു. ട്രംപ് സർക്കാരിലെ കാര്യക്ഷമതാവകുപ്പിൻ്റെ (ഡോജ്) മേധാ വിസ്ഥാനത്തു നിന്ന് കഴിഞ്ഞയാഴ്ചയാണ് മസ്ക് രാജിവെച്ചത്. ട്രംപുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്നാണ് മസ്കിൻ്റെ തീരുമാനമെന്നാണ് റിപ്പോർട്ട്.