ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ സന യൂസഫ് ഇസ്ലാമാബാദിലെ വീട്ടിൽ വെടിയേറ്റ് മരിച്ചു. പാകിസ്താനി ടിക് ടോക് താരമായ പതിനേഴുകാരി സനയ്ക്ക് ഒട്ടേറെ ആരാധകർ ഉണ്ടായിരുന്നു. വീട്ടിനകത്ത് അതിക്രമിച്ചു കയറിയ അജ്ഞാതൻ സനയ്ക്കു നേരെ വെടിയുതിർത്ത ശേഷം രക്ഷപ്പെട്ടു.

5 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഇൻസ്റ്റാഗ്രാമിൽ ഉള്ള സന പാകിസ്‌താനിലെ ഖൈബർ പഖ്‌തൂൺഖ്വ പ്രവിശ്യയിലെ ചിത്രൽ സ്വദേശിയാണ്. പാകിസ്‌താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം മാറ്റി. പ്രതിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

സന ബന്ധുക്കളിൽ നിന്ന് സമൂഹമാധ്യമങ്ങളിൽ സജീവമായതിൻ്റെ പേരിൽ എതിർപ്പുകൾ നേരിട്ടിരുന്നു വെന്ന റിപ്പോർട്ടുകളുണ്ട്. അതുകൊണ്ട് തന്നെ ദുരഭിമാനക്കൊലയാണെന്നുള്ള ആരോപണം സജീവമാണ്. 15 വയസ്സുള്ള ക്വറ്റയിൽനിന്നുള്ള ഹിറ എന്ന പെൺകുട്ടി മാസങ്ങൾക്കു മുമ്പ് ടിക് ടോക്കിൽ സജീവമായതിൻ്റെ പേരിൽ പിതാവിൻ്റെയും അമ്മാവൻ്റെയും വെടിയേറ്റ് മരിച്ചിരുന്നു.

Related Posts