ചൊവ്വയിലേക്ക് അടുത്ത വര്‍ഷം അവസാനത്തോടെ ആളില്ലാ സ്റ്റാര്‍ഷിപ്പ് പേടകം വിക്ഷേപിക്കാനാണ് ലക്ഷ്യമെന്ന് സ്പേസ് എക്സ് മേധാവി ഇലോണ്‍ മസ്‌ക്. സ്റ്റാര്‍ഷിപ്പ് വിക്ഷേപണ പരീക്ഷണം ഒടുവില്‍ ഒടുവില്‍ നടത്തിയത് പരാജയപ്പെട്ടെങ്കിലും റോക്കറ്റിൻ്റെ കാര്യത്തില്‍ കമ്പനി ശുഭാപ്തി വിശ്വാസത്തിലാണ്. സ്പേസ് എക്സ് തയാറാക്കിയ ഒരു വീഡിയോയിലാണ് സ്റ്റാര്‍ഷിപ്പിൻ്റെ വികസന പദ്ധതിയുടെ സമയക്രമം മസ്‌ക് അവതരിപ്പിച്ചത്. ആദ്യമായി ചൊവ്വയിലേക്ക് അയക്കുന്ന സ്റ്റാര്‍ഷിപ്പ് പേടകത്തില്‍ റോബോട്ടുകളാണ് ഉണ്ടാണ്ടാവുക. ടെസ്‌ലയുടെ ഒപ്റ്റിമസ് ഹ്യൂമനോയിഡ് റോബോട്ടുകളാണ് ഇതിനായി ഉപയോഗിക്കുക. പിന്നാലെയുള്ള ദൗത്യങ്ങളിലാകും ആദ്യമായി മനുഷ്യരെ ചൊവ്വയിലയക്കുകയെന്നും മസ്‌ക് വെളിപ്പെടുത്തി.

Related Posts