കർണാടകയിൽ ഈ വർഷം കോവിഡ് ബാധിച്ചുള്ള ആദ്യ മരണം സ്ഥിരീകരിച്ചു. ശ്വാസതടസവും മറ്റ് ആരോഗ്യപ്രശ്നങ്ങൾ മൂലവും ഏതാനും ആഴ്ചകൾക്ക് മുമ്പ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന 85കാരനാണ് മരിച്ചത്. ശനിയാഴ്ചയാണ് ഇയാൾക്ക് കോവിഡ് സ്ഥരീകരിച്ചത്.
കർണാടകയിൽ കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ കോവിഡ് കേസുകളിൽ വർധനവ് ഉണ്ടായിട്ടുണ്ട്. ഇതുവരെ 35 പോസിറ്റീവ് കേസുകൾ കണ്ടെത്തിയിട്ടുണ്ട്. അതിൽ 32 പേർക്ക് ബംഗളൂരുവിലാണ്. ശ്വസന സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും എല്ലാ സിവിയർ അക്യൂട്ട് റെസ്പിറേറ്ററി ഇൻഫെക്ഷൻ കേസുകൾക്കും കോവിഡ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.
രാജ്യത്ത് ഇതുവരെ 257 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒരു മാസത്തേക്ക് ആവശ്യമായ പരിശോധനാ കിറ്റുകൾ സ്റ്റോക്ക് ചെയ്യാൻ ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സർക്കാർ ആശുപത്രികളിൽ ഏകദേശം 5,000 ആർടിപിസിആർ കിറ്റുകൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്.