സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധന. ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപയുടെ വര്‍ദ്ധന. ഇതോടെ ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ദ്ധിച്ചത്. ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില 8975 രൂപയാണ്. ഈ മാസം 15 ന് 68,880 ലേക്ക് താഴ്ന്ന സ്വര്‍ണ്ണവില പിന്നീട് കരകയറുന്ന കാഴ്ചയാണ് കണ്ടത്. ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില ആദ്യമായി 70,000 ല്‍ താഴെയെത്തിയത്. 7 ദിവസത്തിനിടെ ഏകദേശം ഏഴായിരം രൂപയാണ് വര്‍ദ്ധിച്ചത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടവും അമേരിക്ക- ചൈന വ്യാപാരയുദ്ധത്തിന് ശമനമായതും അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണ്ണവിലയെ സ്വാധീനിക്കുന്നത്.

Related Posts