ബംഗളൂരു റെയിൽവേ ട്രാക്കിന് സമീപം സ്യൂട്ട്കേസിനുള്ളിൽ ആക്കി ട്രെയിനിൽ നിന്ന് വലിച്ചെറിഞ്ഞ നിലയിൽ 18കാരിയുടെ മൃതദേഹം കാണപ്പെട്ടു. ഹൊസൂർ മെയിൻ റോഡിന് സമീപമുള്ള പഴയ ചന്ദപുര റെയിൽവേ പാലത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിനടുത്താണ് സ്യൂട്ട്കേസിൽ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

ഇതുപോലുള്ള കേസുകൾ റെയിൽവേ പോലീസിൻ്റെ അധികാര പരിധിയിലാണാങ്കിലും തങ്ങളുടെ അധികാര പരിധിയിൽ വരുന്നതു കൊണ്ട് പൊലിസ് കേസെടുത്ത് അന്വേഷിക്കുമെന്ന് ബംഗളൂരു റൂറൽ പോലീസ് സൂപ്രണ്ട് സി കെ ബാബു വ്യക്തമാക്കി. മരിച്ച പെൺകുിട്ടി ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ വിലയിരുത്താനും പെൺകുട്ടിയെ തിരിച്ചറിയാനും പോലീസ് അന്വേഷണം തുടരുകയാണ്.

കർണാടക രാമനഗരയിലെ റെയിൽവേ ട്രാക്കിന് സമീപം കഴിഞ്ഞ വർഷം മേയ് 12 നാണ് സമാനമായ മറ്റൊരു കേസിൽ ബധിരയും മൂകയുമായ14 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ബലാത്സംഗമോ, പ്രതികാരമോ മറ്റെന്താണെങ്കിലും പോലീസ് എല്ലാ കോണുകളും അന്വേഷിക്കുമെന്നും നീതി ഉറപ്പാക്കേണ്ടത് ഞങ്ങളുടെ കടമയാണെന്നും, പെൺകുട്ടിയുടെ കുടംബത്തെ സന്ദർശിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ വ്യക്തമാക്കി.

Related Posts