കർണാടകയിലെ ബാംഗ്ലൂർ നഗരത്തിലെ തകര്‍ന്നതും ഗതാഗത യോഗ്യമല്ലാത്തതുമായ റോഡുകള്‍ ഉണ്ടാക്കിയ ശാരീരിക വേദനയ്ക്കും മാനസിക ആഘാതത്തിനും നഷ്ടപരിഹാരം തേടി ബൃഹത് ബെംഗളൂരു മഹാനഗര പാലികക്ക് (ബിബിഎംപി) യുവാവ് വക്കീല്‍ നോട്ടിസ് അയച്ചു. റിച്ച്മണ്ട് ടൗണില്‍ താമസിക്കുന്ന ദിവ്യ കിരണ്‍ എന്ന യുവാവാണ് നോട്ടിസ് അയച്ചത്. കഴുത്ത് വേദനയും പുറം വേദനയും നഗരത്തിലെ റോഡുകളില്‍ സഞ്ചരിച്ചത് മൂലം ഉണ്ടായെന്ന് നോട്ടിസില്‍ പറയുന്നു. പലതവണ ചികില്‍സ തേടി. യാത്ര ചെയ്യുന്നതിൻ്റെ കുഴപ്പമാണെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്. അദ്ദേഹം താന്‍ വിധേയനായ ചികില്‍സകളുടെയും കഴിച്ച മരുന്നുകളുടെയും വിവരങ്ങളും പുറത്തുവിട്ടു. വൈകാരികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും മെഡിക്കല്‍ കണ്‍സള്‍ട്ടേഷനുകള്‍ക്കുള്ള യാത്രാ ചെലവുകളും 15 ദിവസത്തിനുള്ളില്‍ നല്‍കണമെന്ന് നോട്ടിസില്‍ ആവശ്യമുണ്ട്.
Check latest article from this author !
പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
നവംബർ 3, 2026
Related Posts
Recent Posts
- വർത്തമാനകാലത്തെ വായിക്കാത്ത സമൂഹത്തിന് ഭാവിയെ മാറ്റിയെഴുതാനാവില്ല: സുലൈമാൻ അസ്ഹരി
- പോർച്ചുഗൽ ജഴ്സിയിൽ ഇനി റൊണാൾഡോ ജൂനിയറും
- പരീക്ഷ എഴുതാൻ അനുവദിക്കണം; കാലടിയിലെ വിദ്യാർത്ഥികൾ സുപ്രീംകോടതിയിലേക്ക്
- സമരങ്ങൾക്ക് സമയപരിധി വേണം; പ്രതിഷേധസ്ഥലങ്ങൾ അനിശ്ചിതകാലത്തേക്ക് കൈവശം വെക്കാനാകില്ലെന്ന് സുപ്രീംകോടതി
- ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനെന്ന പദവി വീണ്ടും സ്വന്തമാക്കി മുകേഷ് അംബാനി
Archives
- നവംബർ 2026
- ഒക്ടോബർ 2026
- സെപ്റ്റംബർ 2026
- ഓഗസ്റ്റ് 2026
- ജൂലൈ 2026
- ജൂൺ 2026
- മെയ് 2026
- ഏപ്രിൽ 2026
- മാർച്ച് 2026
- ഫെബ്രുവരി 2026
- ജനുവരി 2026
- ഡിസംബർ 2025
- നവംബർ 2025
- ഒക്ടോബർ 2025
- സെപ്റ്റംബർ 2025
- ഓഗസ്റ്റ് 2025
- ജൂലൈ 2025
- ജൂൺ 2025
- മെയ് 2025
- ഏപ്രിൽ 2025
- മാർച്ച് 2025
- ഫെബ്രുവരി 2025
- ജനുവരി 2025
- ഡിസംബർ 2024
- ഒക്ടോബർ 2024
- സെപ്റ്റംബർ 2024