കർണാടകയിൽ വിവാഹവേദിയിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് നവവരൻ മരിച്ചു. കർണാടക സൈക്ലിംഗ് അസോസിയേഷൻ്റെ സംസ്ഥാന സെക്രട്ടറി ശ്രീഷൈൽ കുർണയുടെ മൂത്തമകനായ പ്രവീൺ ആണ് മരിച്ചത്. ബെലഗാവിയിലെ പാർത്ഥനഹള്ളി ഗ്രാമത്തിൽ നിന്നുള്ള യുവതിയുമായിട്ടായിരുന്നു പ്രവീണിൻ്റെ വിവാഹം.

ദമ്പതികളെ താലി കെട്ടിയതിനുശേഷം അരിയും മഞ്ഞളും നൽകി അനുഗ്രഹിക്കുന്ന ഒരു ആചാരം ആരംഭിക്കുന്നതിന് മുന്നോടിയായാണ് സംഭവം. 25 കാരനായ പ്രവീണിന് താലികെട്ടി നിമിഷങ്ങൾക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെടുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. സ്വകാര്യ ബാങ്കിൽ ജീവനക്കാരനാണ് പ്രവീൺ. മാതാപിതാക്കൾ ഉടനെ പ്രവീണിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

Related Posts