നയതന്ത്രതലത്തിൽ ഭീകരവാദം ഒഴികെ ഒരു വിഷയവും പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്ന് ഉന്നതവൃത്തങ്ങൾ അറിയിച്ചു. സമഗ്ര ചർച്ചയ്ക്ക് തയാറാണെന്ന പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ നിർദേശം ഇന്ത്യ തള്ളി. ഞായറാഴ്‌ച വരെ അതിർത്തിയിലെ വെടിനിർത്തൽ നീട്ടാൻ ഇരു രാജ്യങ്ങളുടെയും സേനകൾ തീരുമാനിച്ചു. ഇന്ത്യയുമായി ചർച്ചയ്ക്ക് തയാറെന്ന് പാക്കി സ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് പറഞ്ഞിരുന്നു.

ഒരു വാർത്താ ഏജൻസിയോടാണ് പ്രതികരണം. താൻ നരേന്ദ്ര മോദിയുമായി സംസാരിക്കാമെന്നും അദ്ദേഹം പറഞ്ഞു. വെടിനിർത്തലിനു ശേഷവും സിന്ധുനദീജല കരാർ മരവിപ്പിച്ച നടപടി പിൻവലിക്കില്ലെന്ന് ഇന്ത്യ അറിയിച്ചിരുന്നു. കടുത്ത നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകുന്നതിനിടെയാണ് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം. പാക്കിസ്ഥാൻ്റെ ഈ നിലപാടിനോടുള്ള ഇന്ത്യയുടെ പ്രതികരണം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Related Posts