സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വര്‍ദ്ധനവ്. പവന് 880 രൂപ വര്‍ധിച്ച് 69,000 ന് മുകളില്‍ എത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണ്ണത്തിൻ്റെ വില 69,760 രൂപയാണ്. 8720 രൂപയാണ് ഒരു ഗ്രാം സ്വര്‍ണ്ണത്തിൻ്റെ വില. ഇന്നലെ ഒറ്റയടിക്ക് 1560 രൂപ ഇടിഞ്ഞതോടെയാണ് ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണ്ണവില ആദ്യമായി 70000 ല്‍ താഴെയെത്തിയത്. പവന് 68,880 രൂപയായി താഴ്ന്ന് ഈ മാസത്തെ താഴ്ന്ന നിലവാരമാണ് ഇന്നലെ രേഖപ്പെടുത്തിയത്.അതേസമയം, ലോകവിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരുകയാണ്. 6 മാസത്തിനിടെ ഒരാഴ്ചയിൽ ഉണ്ടാവുന്ന ഏറ്റവും വലിയ ഇടിവാണ് സ്വർണ്ണത്തിന് രേഖപ്പെടുത്തിയത്. ഓഹരി വിപണികൾ കുതിച്ചതും യു.എസ്-ചൈന വ്യാപാര യുദ്ധത്തിൽ നേരിയ അയവുണ്ടായതും സ്വർണ്ണവിലയെ സ്വാധീക്കുന്നുണ്ട്. വരും ദിവസങ്ങളിൽ ഇത് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചേക്കും.

Related Posts