സെക്രട്ടറിയേറ്റിന് മുന്നില്‍ ആശാപ്രവര്‍ത്തകര്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാരം അവസാനിപ്പിക്കുന്നത് 43-ാം ദിവസമാണ്. രാപകല്‍ സമര യാത്ര തുടങ്ങുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. സെക്രട്ടേറിയേറ്റിന് മുന്നിലെ രാപകല്‍ സമരം തുടരും. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ മേയ് 5 മുതല്‍ ജൂണ്‍ 17 വരെയാണ് രാപകല്‍ സമരയാത്ര. രണ്ട് സമരപന്തല്‍ എല്ലാ ജില്ലകളിലും ഒരുക്കിയുള്ള സമരയാത്രയാണ് നടത്തുന്നത്. ഈ പശ്ചാത്തലത്തിലാണ് നിരാഹാര സമരം അവസാനിപ്പിക്കുന്നത്. ആശാപ്രവര്‍ത്തകര്‍ നടത്തിവരുന്ന സമരം 80-ാം ദിവസത്തിലേക്ക് കടന്നു. പെന്ഷന് നല്‍കുക, ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ആശാ പ്രവര്‍ത്തകരുടെ സമരം.
Check latest article from this author !
വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
April 17, 2026
Related Posts
പാപം ചെയ്യാത്തവർ കല്ലെറിയട്ടെ; പാപികളുടെ നേരെ മാത്രം: ജയസൂര്യ
September 9, 2024
എഡിജിപിയെ കൈ വിടാതെ മുഖ്യമന്ത്രി
September 12, 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് , മൊഴി നൽകിയവരുടെ സ്വകാര്യത ഉറപ്പാക്കണം
September 12, 2024
Recent Posts
- വാൽപ്പാറയ്ക്കു സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി
- വാൽപ്പാറ അപകടം, പരുക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കും, മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ സഹായം നൽകും; മുഖ്യമന്ത്രി
- വനിതാ സംവരണബിൽ ലോകസഭയിൽ പരാജയപ്പെട്ടു
- ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമിച്ച കേസ്; 10 സിപിഎം പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാ വിധി നാളെ
- തമിഴ്നാട് വാൽപ്പാറയിൽ മലയാളികൾ സഞ്ചരിച്ച ടെമ്പോ ട്രാവലർ മറിഞ്ഞ് ഒമ്പത് പേർക്ക് ദാരുണാന്ത്യം
Recent Comments
No comments to show.